കല്യാണം നടന്നില്ല, സിന്ദൂരം ചാര്‍ത്തിയെന്ന് ഗ്രീഷ്മ; ഒഴിവാക്കാന്‍ ജാതകദോഷ കഥ, വിളിച്ചുവരുത്തി ക്രൂരത


ഇരുവരുടെയും വാട്‌സ് അപ്പ് ചാറ്റുകള്‍ സഹിതം പാറശ്ശാല പോലീസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറിയെങ്കിലും തുടക്കത്തില്‍ അത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലും പാറശ്ശാല പോലീസ് തയ്യാറായില്ലെന്ന് കുടുംബം

ഗ്രീഷ്മ, ഷാരോൺ

തിരുവനന്തപുരം: ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസ് നീങ്ങാന്‍ കാരണമായത് ഡോക്ടറുടെ മൊഴി. ഷാരോണിന്റെ ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പോലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തപ്പോഴാണ് ഛര്‍ദിയുടെ നിറത്തെ സംബന്ധിച്ച വിവരം ശ്രദ്ധയില്‍പ്പെടുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തത്. ഈ അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്. ഇതില്‍ കോപ്പര്‍ സള്‍ഫേറ്റ് സാന്നിധ്യമില്ലെന്നും എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

ഛര്‍ദിയിലോ മൂത്രത്തിലോ ഇരുണ്ട നിറം വരണമെങ്കില്‍ വൃക്ക, കരള്‍ എന്നിവയെ ബാധിക്കുന്ന എന്തെങ്കിലും ഉള്ളില്‍ ചെന്നിരിക്കണമെന്ന സംശയവും പരിശോധിച്ചു. നിറത്തിന്റെ അടിസ്ഥാനത്തില്‍ അത് കോപ്പര്‍ സള്‍ഫേറ്റാണോയെന്ന് പരിശോധിച്ചെങ്കിലും അതല്ലെന്ന് മനസ്സിലായി. വീടിനു പുറത്തുനിന്ന് കാപികിന്റെ കുപ്പിയും മറ്റും കണ്ടെടുത്തതോടെയാണ് ഷാരോണിനു കഷായത്തില്‍ കലര്‍ത്തി നല്‍കിയത് കാപികാണെന്ന് വ്യക്തമായത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിനു കാരണമായത് എന്താണെന്ന് വ്യക്തമാകൂവെന്നും എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.തിരക്കഥ തയ്യാറാക്കിയത് ഒറ്റയ്ക്കെന്ന് ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോണിനെ ഒഴിവാക്കാന്‍ പല വഴികള്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗ്രീഷ്മ. ഇതിനുള്ള തിരക്കഥ തയ്യാറാക്കിയത് ഒറ്റയ്ക്കാണെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതപ്പാടെ വിശ്വസനീയമാണെന്ന് പോലീസ് കരുതുന്നില്ല. തുടരന്വേഷണത്തില്‍ ഇനിയും അഴിയാന്‍ ചുരുളുകളുണ്ടാവാമെന്നും പോലീസ് കരുതുന്നു. ഗ്രീഷ്മയ്ക്ക് മാത്രമല്ല ഇതില്‍ പങ്കെന്ന് ഷാരോണിന്റെ മാതാപിതാക്കളും വിശ്വസിക്കുന്നു.

ജാതകദോഷമുണ്ടെന്നും ആദ്യഭര്‍ത്താവ് നവംബറിന് മുമ്പ് മരിക്കുമെന്നു കഥയുണ്ടാക്കിയതും ഷാരോണിനെ ഒഴിവാക്കാനായിരുന്നു. എന്നാല്‍ ഇതൊക്കെ ഷാരോണ്‍ നിസാരമായി കരുതുകയായിരുന്നു. ഒരുവര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. എന്നിട്ടും ഷാരോണ്‍ പിന്നാലെ വന്നതുകൊണ്ടാണ് വിളിച്ചുവരുത്തി വിഷം കൊടുത്തത്. കഷായത്തിന് കയ്പാണെന്ന് പറഞ്ഞപ്പോള്‍ ജ്യൂസും നല്‍കി. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിച്ചു. ഒരു സുഹൃത്തിനൊപ്പമാണ് ഗ്രീഷ്മയുടെ വീട്ടില്‍ ചെന്നത്. അവശനായാണ് അവിടെ നിന്നും മടങ്ങിയത്.

മുമ്പും പലതവണ ഗ്രീഷ്മ നല്‍കിയ ജ്യൂസ് കുടിച്ച് ഷാരോണ്‍ ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഗ്രീഷ്മ പോലീസിനോട് നിഷേധിച്ചു. കല്യാണം നടന്നുവെന്നതും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഷാരോണ്‍ സിന്ദൂരം ചാര്‍ത്തിയതായി ഗ്രീഷ്മ സമ്മതിച്ചു. പള്ളിയില്‍ വിവാഹം നടന്നതായി ബന്ധുക്കള്‍ പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു.

പാറശ്ശാല പോലീസിന്റെ വലിയവീഴ്ച

പാറശ്ശാല: ഷാരോണിന്റെ മരണം കൊലപാതകമാണെന്നും ഗ്രീഷ്മയാണ് കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും പാറശ്ശാല പോലീസ് അന്വേഷണത്തില്‍ കാണിച്ചത് വലിയ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നു. സാഹചര്യങ്ങളടക്കം ബന്ധുക്കള്‍ പോലീസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തെ നിസാരവത്കരിച്ച് പെണ്‍കുട്ടിക്ക് അനുകൂലമായ നിലപാടാണ് പാറശ്ശാല പോലീസ് സ്വീകരിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.

ആശുപത്രിയില്‍ കിടക്കയില്‍വച്ച് പോലീസ് മൊഴി രേഖപ്പെടുത്തിയശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് കഷായത്തിന്റെ കുപ്പിയുള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിച്ചില്ല. തീര്‍ത്തും നിസാരവത്കരിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് ഷാരോണിന്റെ സഹോദരന്‍ ഷിമോന്‍ പറഞ്ഞത്. പാറശ്ശാല പോലീസിന്റെ സമീപനത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് പാറശ്ശാല പോലീസിന്റെ വീഴ്ച വ്യക്തമാകുന്നത്.

ഇരുവരുടെയും വാട്‌സ് അപ്പ് ചാറ്റുകള്‍ സഹിതം പാറശ്ശാല പോലീസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറിയെങ്കിലും അത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായില്ലായെന്നാണ് ഷാരോണിന്റെ അച്ഛന്‍ ജയരാജ് പറയുന്നത്. നിരവധി തവണ ഷാരോണിന്റെ ബന്ധുക്കളടക്കമുള്ളവര്‍ നിരന്തരം പോലീസുമായി ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല.

കൊലപാതകമെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഇന്‍സ്പെക്ടറെ ബന്ധപ്പെടുവാന്‍ ശ്രമിച്ചപ്പോഴും ഫോണ്‍ എടുത്തിരുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥന്റെ ഇടപെടലുകള്‍ സംശയാസ്പദമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കോടതിയെയും സമീപിക്കാന്‍ ഒരുങ്ങുകയാണ് ഷാരോണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

Content Highlights: parassala sharon murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented