തെളിവുകളില്ലാത്ത കേസില്‍ ഗ്രീഷ്മയെ പ്രതിയാക്കി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പ്രതിഭാഗം


ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു പുറത്തിറക്കിയപ്പോൾ, ഗ്രീഷ്മയും ഷാരോണും

നെയ്യാറ്റിന്‍കര: കഷായത്തില്‍ വിഷം ചേര്‍ത്ത് സുഹൃത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. മൂവര്‍ക്കുമായി ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ഇതു പിന്നീടു പരിഗണിക്കാമെന്ന് അറിയിച്ചു.

റിമാന്‍ഡിലായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും വെള്ളിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കി. നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലെ മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് കേസ് പരിഗണിച്ചത്. അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജെ.ജോണ്‍സണും കോടതിയില്‍ ഹാജരായിരുന്നു. സിന്ധുവിനും നിര്‍മല്‍കുമാറിനും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനില്‍കുമാര്‍ ഹര്‍ജി നല്‍കിയിരുന്നു. കൊലപാതകത്തില്‍ നേരിട്ട് സിന്ധുവിനും നിര്‍മല്‍കുമാറിനും പങ്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍, അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയതിനാല്‍ ജാമ്യ ഹര്‍ജി പിന്നീടു പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിനു ശേഷമാണ് ഇരുവരെയും അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടത്.



വൈകീട്ടോടെയാണ് ഗ്രീഷ്മയെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മജിസ്ട്രേറ്റ് ഇവിടെയെത്തിയാണ് ഗ്രീഷ്മയെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്തത്. ഗ്രീഷ്മയ്ക്കായും കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹാജരായി.

കസ്റ്റഡിയില്‍ വാങ്ങിയ മൂവരെയും പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം റൂറല്‍ എസ്.പി. ഓഫീസില്‍ എത്തിച്ചു. അടുത്ത ദിവസം ഗ്രീഷ്മയെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തും.

അതേസമയം, സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പാറശ്ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പ്രതികള്‍ക്കായി ജാമ്യാപേക്ഷ നല്‍കിയ അഭിഭാഷകന്‍ അനില്‍കുമാര്‍ പറഞ്ഞു. തെളിവുകളില്ലാത്ത കേസില്‍ ഗ്രീഷ്മയെ പ്രതിയാക്കി മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാദിച്ചു.

വീണ്ടും നിയമോപദേശം തേടും

തിരുവനന്തപുരം: കഷായത്തില്‍ വിഷം ചേര്‍ത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് വീണ്ടും നിയമോപദേശം തേടും. പോലീസ് മേധാവിയാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്.

കഴിഞ്ഞ ദിവസം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ അനുയോജ്യമെന്നു പറഞ്ഞിരുന്നു. എന്നാല്‍, കേരള പോലീസ് അന്വേഷിക്കന്നതിനു നിയമതടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം കോടതിയില്‍ പ്രതിഭാഗം ചോദ്യംചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതേത്തുടര്‍ന്നാണ് വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും നടന്നത് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് മെഡിക്കല്‍ കോളേജില്‍വച്ചാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പാറശ്ശാല പോലീസ് സ്റ്റേഷനിലാണ്. ഇത് പ്രതിഭാഗം ചോദ്യംചെയ്താല്‍ വിചാരണയെ ബാധിക്കാമെന്നാണ് ആശങ്ക. ഷാരോണിന്റെ ബന്ധുക്കളുടെ ആവശ്യം കേസ് കേരള പോലീസ് തന്നെ അന്വേഷിക്കണമെന്നാണ്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുെമന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയിരുന്നു. കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കന്യാകുമാരി എസ്.പി. ഹരികിരണ്‍ പ്രസാദ് പറഞ്ഞു. അതിര്‍ത്തിയിലെ പോലീസുദ്യോഗസ്ഥര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്. കേസ് കൈമാറണമെങ്കില്‍ പോലീസ് മേധാവികളാണ് ഇടപെടേണ്ടതെന്നും എസ്.പി. പറഞ്ഞു. തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ പാറശ്ശാലയിലും രാമവര്‍മ്മന്‍ചിറയിലും എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Content Highlights: parashala sharon murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented