'എന്നെ സംശയമുണ്ടോ സാറേ?', പോലീസിനേയും വട്ടംചുറ്റിച്ച് ഗ്രീഷ്മ; എസ്ഐയെ തുടര്‍ച്ചയായി വിളിച്ചു, കരഞ്ഞു


താലിയും സിന്ദൂരവും അണിഞ്ഞിരുന്നത് ആരും സംശയിക്കാതിരിക്കാനാണ്. ഭാര്യയും ഭര്‍ത്താവുമെന്ന മട്ടില്‍ പലയിടത്തും ഇരുവരും പോയിരുന്നു.

ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല എസ്.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസിന് മുന്നില്‍ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ ഗ്രീഷ്മ അടുത്തദിവസം തന്നെ സമനില വീണ്ടെടുത്തു.

തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.യെ ഫോണില്‍ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പോലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു. അങ്ങനെയുണ്ടെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും എസ്.ഐ.യോട് പറഞ്ഞു. സംശയത്തിന്റെ നിഴലാണെന്നത് മറച്ചുവെച്ച് ഗ്രീഷ്മയെ അദ്ദേഹം സമാധാനിപ്പിച്ചു.ആദ്യ ദിവസത്തെ മൊഴിയില്‍ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് എസ്.ഐ. എസ്.എസ്.സജി പറഞ്ഞു. അതിനാല്‍ പിന്നീട് രണ്ടു തവണ കൂടി ഗ്രീഷ്മ വിളിച്ചപ്പോഴും തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവസാനം വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞാണ്.

ഈ ദിവസങ്ങളില്‍ ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലായിരുന്നു പാറശ്ശാല പോലീസ്. അച്ഛന്‍, അമ്മ, അമ്മാവന്‍ നിര്‍മല്‍, അമ്മയുടെ സഹോദരിയുടെ മകള്‍ പ്രശാന്തിനി എന്നിവരുടെ മൊഴിയെടുത്തിരുന്നു.

പ്രശാന്തിനിയാണ് ആയുര്‍വേദ മരുന്ന് വാങ്ങിനല്‍കിയതെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് കോകിലാരിഷ്ടമാണ് കഴിച്ചതെന്നാണ്. ആ കുപ്പി ചോദിച്ചപ്പോള്‍ ആക്രിക്കാരന് കൊടുത്തെന്നായിരുന്നു മറുപടി. പിന്നീട് പറഞ്ഞത് കദളീകല്‍പ്പം എന്ന മരുന്നെന്നാണ്. വാങ്ങിയത് പാറശ്ശാലയിലെ കടയില്‍ നിന്നാണെന്നും പോലീസിന് പ്രശാന്തിനി മൊഴി നല്‍കി. ഒഴിഞ്ഞ മരുന്നുകുപ്പി അമ്മാവന്‍ നിര്‍മല്‍ ജോലിസ്ഥലത്ത് കറി കൊണ്ടുപോയെന്നും വിശദീകരിച്ചു.

നിര്‍മല്‍ വരുന്നതുവരെ കാത്തുനിന്ന പോലീസ് കുപ്പി ശേഖരിച്ചു. പ്രശാന്തിനി പറഞ്ഞ കടയിലെത്തി തെളിവെടുത്തു. കദളീകല്‍പ്പം വരുന്ന കുപ്പി ഇതല്ലെന്നും തന്റെ മെഡിക്കല്‍ സ്റ്റോറില്‍ ഈ രസായനം വില്‍ക്കാറില്ലെന്നും കടക്കാരന്‍ ഉറപ്പിച്ച് പറഞ്ഞു.

അതോടെ പ്രശാന്തിനി മൊഴി മാറ്റി. കന്നുമാമ്മൂട്ടിലെ കടയില്‍ നിന്നാണെന്നായി. അവിടെയും ഇല്ലെന്ന് അറിഞ്ഞതോടെ പുത്തന്‍കടയിലെ മെഡിക്കല്‍ സ്റ്റോര്‍ എന്നായി. കദളീകല്‍പ്പത്തിന്റെ കുപ്പി കണ്ട് ബോധ്യപ്പെട്ട പോലീസിന് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കിട്ടിയതല്ല ഷാരോണിന് നല്‍കിയ കഷായത്തിന്റെ കുപ്പിയെന്ന് മനസിലായി. പിന്നീട്, ഗ്രീഷ്മയാണ് തന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പഠിപ്പിച്ചതെന്ന് പ്രശാന്തിനി പോലീസിന് മൊഴി നല്‍കി.

ഞായറാഴ്ച ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഷാരോണിന് നല്‍കിയത് കളനാശിനിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ കുപ്പി ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കണ്ടെത്തുകയും ചെയ്തു. പാറശ്ശാല പോലീസിന്റെ അന്വേഷണവും തെളിവെടുപ്പുമാണ് കേസിന്റെ ഗതിമാറ്റിയത്. ഗ്രീഷ്മ ഉള്‍പ്പെടെയുള്ളവരുടെ മൊഴികളില്‍ വൈരുധ്യം മനസ്സിലാക്കിയതോടെ മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാനും തീരുമാനിച്ചു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തില്‍ സംഘത്തില്‍ പാറശ്ശാല സി.ഐ.യും എസ്.ഐ.യുമടക്കം പത്ത് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.

ഒഴിഞ്ഞുപോകില്ലെന്ന് ഉറപ്പിച്ചു; വിഷം നല്‍കി അവസാനിപ്പിച്ചു

തിരുവനന്തപുരം: ഷാരോണിനെ അവസാന നിമിഷവും ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. അതോടെ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ'ന്ന് ഷാരോണ്‍ മറുപടി നല്‍കി.

തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താന്‍ വയറുവേദനയ്ക്ക് കഴിക്കുന്ന കഷായമാണെന്നും ഭയങ്കര കയ്പാണെന്നും നേരത്തെ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. മുഴുവന്‍ കുടിക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. പിന്നാലെ അരുചി മാറ്റാനെന്ന പേരില്‍ മാങ്ങാ ജ്യൂസും കൊടുത്തു.

ഫെബ്രുവരിയില്‍ ഗ്രീഷ്മയ്ക്ക് കല്യാണാലോചന വന്നപ്പോള്‍ മുതലാണ് ഷാരോണുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്. നിശ്ചയച്ചടങ്ങിനു ശേഷം പലതവണ പല കാര്യങ്ങള്‍ പറഞ്ഞ് ഷാരോണിനെ അകറ്റാന്‍ ശ്രമിച്ചു. രണ്ട് സമുദായമാണെന്നും വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നുമാണ് എപ്പോഴും പറഞ്ഞിരുന്നത്.

എന്നാല്‍ ഷാരോണ്‍ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഇവ വേണമെന്ന് ഷാരോണിനോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇവ നശിപ്പിക്കണമെന്ന ഗ്രീഷ്മയുടെ ആവശ്യവും ഷാരോണ്‍ നിരാകരിച്ചു. ഇതോടെയാണ് വൈരാഗ്യമുണ്ടായതും വിഷം നല്‍കാന്‍ തീരുമാനിച്ചതും. ഇതിനായി വീണ്ടും ഷാരോണിനെ അനുനയിപ്പിച്ച് അടുത്തുകൂടുകയായിരുന്നു.

വീട്ടില്‍ ഈ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. ഷാരോണ്‍ ഇഷ്ടമാണെന്ന് അറിയിച്ചെന്ന് മാത്രമേ അമ്മയോട് പറഞ്ഞിട്ടുള്ളൂ. താലിയും സിന്ദൂരവും അണിഞ്ഞിരുന്നത് ആരും സംശയിക്കാതിരിക്കാനാണ്. ഭാര്യയും ഭര്‍ത്താവുമെന്ന മട്ടില്‍ പലയിടത്തും ഇരുവരും പോയിരുന്നു.

പ്രതിയുടെ വീടിനു നേരേ ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

രാമവര്‍മന്‍ചിറ: ഷാരോണ്‍ കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത പ്രതി ഗ്രീഷ്മയുടെ വീടിനു നേരേ ആക്രമണം. കാരക്കോണത്തിനു സമീപം രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണത്തെ വീടിനു േേനര ഞായറാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. വീടിനു മുന്‍വശത്തെ ജനലിന്റെ രണ്ടു പാളികളിലെ ചില്ലുകളാണ് കല്ലേറില്‍ തകര്‍ന്നത്. പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുമെന്ന വാര്‍ത്ത പരന്നിരുന്നതിനാല്‍ ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ പ്രദേശവാസികളുടെ ഒരു സംഘം വീടിനു സമീപത്തുണ്ടായിരുന്നു. ഇവര്‍ മടങ്ങിയതിനു ശേഷമാണ് വീടിന്റെ ജനല്‍ച്ചില്ലുകള്‍ക്കു നേരേ കല്ലേറുണ്ടായത്.

കൊലപാതകം സമ്മതിച്ചതിനു പിന്നാലെ ഗ്രീഷ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ശക്തമായ എതിര്‍പ്പാണ് നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ തെളിവെടുപ്പിനായി കൊണ്ടുവരുമെന്ന പ്രചാരണമുണ്ടായിരുന്നതിനാല്‍ പ്രദേശത്ത് വലിയതോതില്‍ ജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍, ഗ്രീഷ്മ ആത്മഹത്യക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയതായുള്ള വാര്‍ത്തകള്‍ പരന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോവുകയായിരുന്നു.

Content Highlights: parashala sharon murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented