കോൾ തടസമുണ്ടാകാതിരിക്കാൻ മുറികളെല്ലാം ടവറിന് കീഴിൽ; സമാന്തര എക്സ്ചേഞ്ച് കേസിൽ തെളിവെടുപ്പ് തുടരുന്നു


File Photo: Mathrubhumi Archives

കോഴിക്കോട്: സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസുകളിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതി ഷബീറുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണർ എ.ജെ. ജോൺസന്റെ നേതൃത്വത്തിൽ ഷബീറിനെ നഗരത്തിലുള്ള ഏഴ്‌ വ്യത്യസ്ത സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവർത്തിക്കാൻ ആവശ്യമായ സിം ബോക്സുകൾ ഒളിപ്പിച്ചു സൂക്ഷിച്ച സബ സ്കൂൾ റോഡിലുള്ള ലിങ്ക്സ് ഐ.ടി. സൊല്യൂഷൻ എന്ന സ്ഥാപനത്തിലാണ് അന്വേഷണ സംഘം പ്രതിയുമായി ആദ്യം എത്തിയത്. തുടർന്ന് എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചുവന്ന റഹ്മത്ത് ഹോട്ടലിനടുത്തുള്ള കെ.എം.എ. ബിൽഡിംഗ്, സബ സ്കൂൾ റോഡിൽ ശ്രീനിവാസ് ലോഡ്ജിന് സമീപമുള്ള കെട്ടിടം, മലബാർ ഗോൾഡിന് സമീപമുള്ള യശോദ ബിൽഡിംഗ്, പ്രതിയുടെ വീടിന് സമീപം മൂരിയാടുള്ള മുഹമ്മദ് ഹാജി ബിൽഡിംഗ്, മാങ്കാവ് വി.ആർ.എസ്. ബിൽഡിംഗ്, കുണ്ടായിത്തോടുള്ള സന്തോഷ് ബിൽഡിംഗ് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.



മുഴുവൻ മുറികളും കെട്ടിടങ്ങളുടെ മുകൾ നിലയിൽ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത രീതിയിലാണ് ഉണ്ടായിരുന്നത്. സമാന്തര എക്സ്ചേഞ്ചിൽ നിന്നും പുറത്തേക്ക് പോകുന്ന കോളുകൾക്ക് തടസ്സമുണ്ടാകാതിരിക്കുന്നതിനായി ആറ് റൂമുകളും മൊബൈല്‍ ടവറുകള്‍ക്ക് കീഴില്‍ വരുന്ന നിലയിലായിരുന്നു . പ്രതിയെ വരും ദിവസങ്ങളിൽ വയനാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതാണെന്നും പോലീസ് അറിയിച്ചു.

Content Highlights: parallel telephone exchange case update


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented