മുഹമ്മദ് സുഹൈൽ, നിയാസുദീൻ
തിരൂരങ്ങാടി: തെന്നല വെന്നിയൂര്‍, പൂക്കിപ്പറമ്പ് എന്നിവിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. തെന്നല അറയ്ക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (34), കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ചെനക്കല്‍ നിയാസുദ്ദീന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
സുഹൈല്‍ വെന്നിയൂര്‍ മാര്‍ക്കറ്റ് റോഡില്‍ സേവാകേന്ദ്രത്തിന്റെ മറവിലും നിയാസുദ്ദീന്‍ തെന്നല അറക്കലില്‍ പലചരക്ക് കടയുടെ മറവിലുമായിരുന്നു സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയത്. സര്‍ക്കാരിനെ കബളിപ്പിച്ച് നിയമവിരുദ്ധമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയതിനാണ് ഇരുവരും അറസ്റ്റിലായത്. ഇവരുടെ കടകളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ലാപ്പ്‌ടോപ്പുകളും 150-ഓളം സിംകാര്‍ഡുകളും രണ്ട് കംപ്യൂട്ടറുകളും ആറു മൊബൈല്‍ഫോണുകളും കണ്ടെത്തി. മൂന്ന് സിം ബോക്‌സുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. പരിശോധനയ്ക്ക് എസ്.ഐ. രാജേഷ് കുമാര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സജീനി, ഹരീഷ്, ജിതിന്‍, ബി.എസ്.എന്‍.എല്‍. ഡിവിഷന്‍ എന്‍ജിനീയര്‍, പി.ആര്‍. സുധീഷ്, കെ.പി. പ്രശോദ് എന്നിവര്‍ നേതൃത്വംനല്‍കി.
Content Highlights: parallel telephone exchange case tirurangadi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..