-
കൊച്ചി: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ വിദേശ പൗരന് 12 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പാരഗ്വായ് സ്വദേശി അലക്സിസ് റിഗാള്‍ഡോയെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
2017 നവംബറില്‍ രജിസ്റ്ററില്‍ ചെയ്ത കേസിലാണ് കോടതി വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. പാരഗ്വായ് സ്വദേശിയായ അലക്സിസ് 3.65 കിലോ ലഹരിമരുന്നുമായാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് കൊച്ചിയില്‍നിന്ന് ഗോവയിലേക്ക് ലഹരിമരുന്ന് കടത്താന്ശ്രമിക്കുന്നതിനിടെ നാര്‍കോട്ടിക്ക് കണ്ട്രോള് ബ്യൂറോ പിടികൂടുകയായിരുന്നു.
ഇത്തരത്തിലുള്ള ലഹരിമരുന്നുകള്‍ നമ്മുടെ നാട്ടിലെത്തുന്നത് ഈ തലമുറയെ മാത്രമല്ല, അടുത്ത തലമുറയെ കൂടി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
Content Highlights: paraguay citizen convicted in drug case; court sentenced to 12 years imprisonment
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..