സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ്
പേരാമ്പ്ര(കോഴിക്കോട്): സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പന്തീരിക്കരയിലെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പരിശോധനയ്ക്കെത്തിയ പോലീസുകാരെ പാചകവാതകം തുറന്നുവിട്ട് അപായപ്പെടുത്താന്‍ ശ്രമം. ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സൂപ്പിക്കടയിലെ ഷമീറിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
പെരുവണ്ണാമൂഴി ഇന്‍സ്പെക്ടര്‍ കെ. സുഷീറിന്റെ നേതൃത്വത്തിലാണ് പോലീസ് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ഇതോടെ അടുക്കളയിലുണ്ടായിരുന്ന രണ്ട് പാചകവാതക സിലിന്‍ഡര്‍ തുറന്നിട്ട് കത്തിയുമായി ഷമീര്‍ ഭീഷണി മുഴക്കുകയായിരുന്നു. കൈയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഉമ്മയും ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇതോടെ പോലീസ് ഷമീറിനെ പിടികൂടാതെ വീടിന്റെ പുറത്ത് നിന്നു. ഈ സമയം ഷമീര്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി. അപായഭീഷണിയുടെ പശ്ചാത്തലത്തില്‍ പേരാമ്പ്രയില്‍ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
ഷമീര്‍ പോയതിനുപിന്നാലെ പാചകവാതക സിലിന്‍ഡറുകള്‍ സേന പെട്ടെന്ന് പുറത്തേക്ക് മാറ്റി. ഇത് പിന്നീട് പോലീസ് കൊണ്ടുപോവുകയും ചെയ്തു.
സ്വര്‍ണം ഷമീറിന് കൈമാറിയെന്നായിരുന്നു ഇര്‍ഷാദ് നല്കിയ വിവരമനുസരിച്ച് ബന്ധുക്കള്‍ വെളിപ്പെടുത്തിയത്. ഷമീറിനെ പിന്നീട് സമീപപ്രദേശത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..