ഇതുവരെ പോകാത്ത വീട്, വീഡിയോകോളിലൂടെ എല്ലാംമനസിലാക്കി; വിഷ്ണുപ്രിയയുടെ നഖത്തില്‍ തൊലിയും മുടിയും


വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് പൊന്നാനിക്കാരനായ സുഹൃത്ത് ശനിയാഴ്ച വള്ള്യായില്‍ എത്തി. പാനൂരില്‍ എത്തിയപ്പോഴാണ് കൊല്ലപ്പെട്ടെന്നറിഞ്ഞത്. പിന്നീട് പോലീസിന് മൊഴികൊടുത്തു. കേസിലെ പ്രാധാന സാക്ഷിയാകും ഇദ്ദേഹം.

വിഷ്ണുപ്രിയ, ശ്യാംജിത്ത്

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതി ശ്യാംജിത്ത് റിമാന്‍ഡില്‍. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തറുത്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളടങ്ങിയ ബാഗ് മാനന്തേരിയില്‍ കുണ്ടുകുളത്തില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. കൊലനടത്തിയ സമയത്ത് ധരിച്ച ജീന്‍സ്, കൊലനടത്താന്‍ ഉപയോഗിച്ച കത്തി, ചുറ്റിക, ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കട്ടര്‍, തെളിവ് നശിപ്പിക്കാന്‍ കരുതിവെച്ച മുടി, മുളകുപൊടി എന്നിവയൊക്കെ ബാഗിലുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

നഖംകൊണ്ട് പരിക്ക്, നിര്‍ണായക തെളിവുകള്‍

കണ്ണൂര്‍: പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാന്‍. കഴിഞ്ഞ മാസം വിഷ്ണുപ്രിയ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിനെത്തുടര്‍ന്ന് ശ്യാം ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞുവെന്നും തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് പൊന്നാനിക്കാരനായ സുഹൃത്ത് ശനിയാഴ്ച വള്ള്യായില്‍ എത്തി. പാനൂരില്‍ എത്തിയപ്പോഴാണ് കൊല്ലപ്പെട്ടെന്നറിഞ്ഞത്. പിന്നീട് പോലീസിന് മൊഴികൊടുത്തു. കേസിലെ പ്രാധാന സാക്ഷിയാകും ഇദ്ദേഹം. കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനുള്ള എല്ലാ ഒരുക്കവും നടത്തിയാണ് ശ്യാംജിത്ത് പുറപ്പെട്ടത്. ആവീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വീഡിയോകോളിലൂടെ വിഷ്ണുപ്രിയയോട് സംസാരിച്ചതുകൊണ്ട് പരിസരം അറിയാം.

കഠാര,ചുറ്റിക, കയര്‍, മുളകുപൊടി, അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റുള്ളവരുടെ മുടി എന്നിവ ബാഗില്‍ കരുതിയിരുന്നു. മൊബൈല്‍ ഫോണ്‍ കരുതിയിരുന്നില്ല. സംഭവം ആരും കാണാത്തതുകൊണ്ടുതന്നെ പിടികൂടില്ലെന്നാണ് കരുതിയത്.

സംഭവശേഷം നാടുവിടുകയായിരുന്നു ഉദ്ദേശ്യമെന്ന് ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. എല്ലാ തെളിവുകളും കണ്ടെടുത്തതായി കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍ പറഞ്ഞു.

കൊലനടത്തുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളിലും ബൈക്കിലും വിഷ്ണുപ്രിയയുടെ ചോരപുരണ്ടിരുന്നു. പിടിവലിയില്‍ ശ്യാംജിത്തിന്റെ കൈക്ക് നഖംകൊണ്ടുള്ള പരിക്കുണ്ട്. വിഷ്ണുപ്രിയയുടെ നഖത്തില്‍നിന്ന് ശ്യാംജിത്തിന്റെതെന്ന് കരുതുന്ന തൊലിയുടെ പാടും മുടിയും കണ്ടുകിട്ടി.

നിര്‍വികാരനായി പ്രതി, തെളിവെടുപ്പ്...

മാനന്തേരി : വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവായ ആയുധങ്ങള്‍ ഞായറാഴ്ച രാവിലെതന്നെ കണ്ടെടുത്തു. മാനന്തേരിയിലെ വീട്ടില്‍ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ ശ്യാംജിത്തുതന്നെ പോലീസിന് കാണിച്ചുകൊടുത്തു. എട്ടുമണിയോടെയാണ് പോലീസ് ശ്യാംജിത്തുമായി മാനന്തേരി സത്രത്തിലെ താഴെകളത്തില്‍ വീട്ടില്‍ എത്തിയത്. രണ്ട് പോലീസ് ജീപ്പുകളിലാണ് തെളിവെടുപ്പ് സംഘം എത്തിയത്.

വീട്ടിന് മുന്‍വശത്തെ പടുവയല്‍ കുണ്ടിലായിരുന്നു കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ അടങ്ങിയ ബാഗ് ഒളിപ്പിച്ചിരുന്നത്. ബാഗ് വെള്ളത്തില്‍ താഴ്ന്നുകിടക്കാന്‍ കല്ലുകള്‍ നിറച്ചിരുന്നു. തെളിവെടുപ്പ് സമയത്ത് നിര്‍വികാരനായി നോക്കിനില്‍ക്കുകയായിരുന്നു പ്രതി.

പ്രതി ഉപയോഗിച്ച ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു. ബൈക്കിന്റെ ഹാന്‍ഡിലില്‍ രക്തക്കറ കാണാമായിരുന്നു. ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വീട്ടിന്റെ കിഴക്കുഭാഗത്തുള്ള മുറിയാണ് പ്രതി ഉപയോഗിച്ചിരുന്നത്. പോലീസ് മുറിയില്‍ വിശദപരിശോധന നടത്തിയപ്പോള്‍ വിവിധതരത്തിലുള്ള പണിയായുധങ്ങള്‍ കണ്ടത്തി. യൂ ട്യൂബില്‍ കണ്ട് നിര്‍മിച്ചതാണന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്ലാസ്റ്റിക് കയര്‍ പ്രതിയുടെ മുറിയില്‍നിന്നാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍, പാനൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയുമായി പോലീസ് വന്നതറിഞ്ഞ് നാട്ടുകാര്‍ വീട്ടിന് സമീപം എത്തിയിരുന്നു.

Content Highlights: panoor vishnupriya murder case accused syamjith remanded by court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented