കൊച്ചി: കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ പ്രതികളായ പത്ത് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കണ്ണൂര്‍ റവന്യൂജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മന്‍സൂറിന്റെ ബന്ധുക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കണ്ണൂര്‍ ജില്ലയിലെ പ്രവേശനവിലക്ക് ഉള്‍പ്പെടെ ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്. കേസില്‍ പിടിയിലായവരെല്ലാം പ്രാദേശിക സി.പി.എം. പ്രവര്‍ത്തകരായിരുന്നു. കേസിലെ പ്രതികളിലൊരാളായ രതീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതും വിവാദമായിരുന്നു.
Content Highlights: panoor mansur murder case 10 cpm workers got bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..