പന്തളം MDMA കേസ്: 'സ്‌പൈഡര്‍മാനായി' പ്രതി,പിന്നാലെ പോലീസും; ബെംഗളൂരുവില്‍ സിനിമയെ വെല്ലും രംഗങ്ങള്‍


മുമ്പ് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ബെംഗളൂരുവില്‍ പോയ അന്വേഷണ സംഘമാണ് കമ്മനഹള്ളിയില്‍നിന്നും ഇയാളെ പിടികൂടിയത്.

പന്തളത്ത് എം.ഡി.എം.എ. പിടികൂടിയ കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ചുപേർ. ഇൻസെറ്റിൽ ബെംഗളൂരുവിൽനിന്ന് പിടികൂടിയ വി.പി.സിദ്ദീഖ്

പന്തളം: പന്തളത്ത് ഹോട്ടലില്‍നിന്നു പിടികൂടിയ എം.ഡി.എം.എ. ലഹരിമരുന്നിന്റെ ഉറവിടം തേടി ബെംഗളൂരുവിലെത്തിയ പന്തളം പോലീസ് ഒരാളെക്കൂടി പിടികൂടി. കണ്ണൂര്‍ പട്ടാനുര്‍ കോലോലം കൂടാലി ഫാത്തിമാ മന്‍സില്‍ അച്ചു എന്ന് വിളിക്കുന്ന വി.പി.സിദ്ദീഖാണ്(34) പോലീസ് പിടിയിലായത്. മുമ്പ് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ബെംഗളൂരുവില്‍ പോയ അന്വേഷണ സംഘമാണ് കമ്മനഹള്ളിയില്‍നിന്നും ഇയാളെ പിടികൂടിയത്.

നിരാശപ്പെടാതെ അന്വേഷണം

നഗരത്തിലെ യെലഹങ്കയില്‍ പോലീസ് എത്തിയതറിഞ്ഞ ഇയാള്‍ വിദഗ്ധമായി അവിടെനിന്നും രക്ഷപ്പെട്ടത് സംഘത്തെ നിരാശപ്പെടുത്തിയില്ല. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയിലെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ യലഹങ്കയില്‍നിന്നു 24 കിലോമീറ്റര്‍ അകലെയുള്ള കമ്മനഹള്ളിയിലാണെന്ന് മനസ്സിലായി.

പോലീസ് അവിടെയെത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നു. സിനിമാസ്റ്റൈലില്‍ പോലീസിനെ വട്ടംകറക്കി കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും അതിവേഗം പാഞ്ഞ ഇയാളെ പോലീസ് സംഘം മണിക്കൂറുകളോളം ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാളുടെ പക്കല്‍നിന്നു രണ്ടു മൊബൈല്‍ ഫോണുകളും വെയിങ് മെഷീനും കണ്ടെടുത്തു. പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം കോടതിയില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെയുംകൊണ്ട് ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവിലേക്ക് തിരിച്ചത്.

ഡാന്‍സാഫ് എസ്.ഐ. അഡി ശാമുവേല്‍, സി.പി.ഒ. അജിത്, എസ്.ഐ. എച്ച്.നജീബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നാദിര്‍ഷ, ശരത്, അര്‍ജുന്‍, രഘു എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

ജൂലായ് 30-നാണ് പന്തളം മണികണ്ഠനാല്‍ത്തറയ്ക്കു സമീപമുള്ള ടൂറിസ്റ്റ് ഹോട്ടലില്‍ നിന്നു അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്‍.രാഹുല്‍(29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സില്‍ ഷാഹിന(23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്‍(21), പന്തളം കുടശ്ശനാട് പ്രസന്നഭവനം വീട്ടില്‍ വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20)എന്നിവരെ പോലീസ് ആദ്യം അറസ്റ്റുചെയ്തത്. 154 ഗ്രാം ലഹരിമരുന്ന് ഇവരില്‍നിന്നു കണ്ടെടുത്തിരുന്നു.

Content Highlights: pandalam mdma case one more accused arrested from bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented