ഷാഹിനയെ ഒപ്പംചേര്‍ത്തത് കച്ചവടം മെച്ചപ്പെടുത്താന്‍; വീട്ടില്‍നിന്നിറങ്ങിയത് മോഡലിങ്ങിനെന്ന് പറഞ്ഞ്


അറസ്റ്റിലായ പ്രതികൾ

പന്തളം: എം.ഡി.എം.എ.യുമായി പന്തളത്ത് പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെയും പന്തളം സി.ഐ. എസ്.ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.

കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. പല വിദ്യാലയങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ രാഹുലാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാളുടെപേരില്‍, മയക്കുമരുന്ന് കടത്തിയതിന് കേസ് നിലവിലുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശനിയാഴ്ചയാണ്, എം.ഡി.എം.എ. ലഹരിമരുന്നുമായി യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന്, വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന 155.9 ഗ്രാം ലഹരിമരുന്നാണ് പിടിച്ചത്. ഇതില്‍ 151.500 ഗ്രാം ഹോട്ടല്‍ മുറിയില്‍നിന്നും 4.400 ഗ്രാം ഒന്നാംപ്രതി രാഹുലിന്റെ പക്കല്‍നിന്നും കണ്ടെടുക്കുകയായിരുന്നു. 25,000 രൂപയും പിടിച്ചെടുത്തു.

അറസ്റ്റിലായ ആര്‍.രാഹുല്‍(29), ഷാഹിന(23), പി.ആര്യന്‍(21), വിധു കൃഷ്ണന്‍(20), സജിന്‍(20) എന്നിവരെ കോടതി റിമാന്‍ഡുചെയ്തു.

Also Read

മൂന്നുമാസമായി നിരീക്ഷണത്തിൽ, ലോഡ്ജ് വളഞ്ഞ് ...

ലഹരിമരുന്നുമായി യുവതിയടക്കം 5 പേർ അറസ്റ്റിൽ; ...

അടൂര്‍ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവരാണ് പ്രതികളെന്ന് ചോദ്യം ചെയ്യലില്‍ വെളിവായിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. 10 ഗ്രാംവരെയേ കൈവശമുള്ളൂവെങ്കില്‍ ജാമ്യം കിട്ടുമെന്നതിനാല്‍, ഒരുമിച്ച് വലിയ അളവില്‍ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചശേഷം ചെറിയ അളവില്‍ വിതരണം ചെയ്യുകയായിരുന്നു.

ഷാഹിനയെ ഒപ്പം ചേര്‍ത്തത് കച്ചവടം മെച്ചപ്പെടുത്താനാണ്. മോഡലിങ്ങിന് പോകുകയാണെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്.

Content Highlights: Pandalam drug case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented