'സ്വര്‍ണം കൊണ്ടുപോകുന്നത് CCTV-യിലുണ്ട്'; പന്തളം ബാങ്കിലെ തട്ടിപ്പ് സ്ഥിരീകരിച്ച് CPM നേതാവ്


1 min read
Read later
Print
Share

പണയാഭരണങ്ങള്‍ ജീവനക്കാരന്‍ കൊണ്ടുപോകുന്നത് സിസിടിവിയിലുണ്ടെന്നും 70 പവന്റെ സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തിയെന്നുമാണ് ശബ്ദസന്ദേശത്തില്‍ ജ്യോതികുമാര്‍ പറയുന്നത്.

Screengrab: Mathrubhumi News

പത്തനംതിട്ട: ഇടതു ഭരണത്തിലുള്ള പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ പണയത്തട്ടിപ്പ് സ്ഥിരീകരിച്ച് സി.പി.എം. നേതാവിന്റെ ശബ്ദസന്ദേശം. സി.പി.എം. ഏരിയ സെക്രട്ടറിയായ ജ്യോതികുമാറിന്റെ ശബ്ദസന്ദേശത്തിലാണ് ബാങ്കില്‍ ക്രമക്കേട് നടന്നതായി പറയുന്നത്. ബാങ്കിനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് ഭരണാധികാരികള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സി.പി.എം. നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.

പണയാഭരണങ്ങള്‍ ജീവനക്കാരന്‍ കൊണ്ടുപോകുന്നത് സിസിടിവിയിലുണ്ടെന്നും 70 പവന്റെ സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തിയെന്നുമാണ് ശബ്ദസന്ദേശത്തില്‍ ജ്യോതികുമാര്‍ പറയുന്നത്. പണമോ പണയ ഉരുപ്പടികളോ ഉടന്‍ തിരികെയെത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സി.പി.എം. നേതാവിന്റെ സന്ദേശത്തിലുണ്ട്.

പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ ജീവനക്കാരന്‍ കൈക്കലാക്കി മറ്റൊരു ബാങ്കില്‍ പണയംവെച്ച് പണം തട്ടിയെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും ആരോപണം. മുന്‍ സി.പി.എം. നേതാവിന്റെ മകന്‍ കൂടിയായ ജീവനക്കാരനാണ് ലോക്കറില്‍നിന്ന് സ്വര്‍ണം മാറ്റി മറ്റൊരു ബാങ്കില്‍ പണയംവെച്ച് പണം തട്ടിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

തട്ടിപ്പില്‍ അന്വേഷണം വേണമെന്നും ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ബാങ്കിന് മുന്നില്‍ സമരം നടത്തി. തിങ്കളാഴ്ച നടന്ന പ്രതിഷേധ സമരത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. സംഘര്‍ഷത്തില്‍ ഏഴ് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.

'ഇടതുഭരണത്തെ അട്ടിമറിക്കാന്‍ ശ്രമം'

ഇടതുമുന്നണി ഭരിക്കുന്ന പന്തളം സര്‍വീസ് സഹകരണബാങ്കിന്റെ പ്രവര്‍ത്തനങ്ങളെയും ഭരണത്തെയും അട്ടിമറിക്കാന്‍ ബി.ജെ.പി.യും കോണ്‍ഗ്രസും നടത്തുന്ന ശ്രമമാണ് ഇത്. സ്വര്‍ണത്തട്ടിപ്പ് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംശയമുള്ളവര്‍ക്ക് തങ്ങളുടെ സ്വര്‍ണം പരിശോധിക്കാം. ശനിയാഴ്ച രാത്രിയില്‍ ബാങ്കിലെ സി.സി.ടി.വി.യുടെ തകരാര്‍ പരിശോധിക്കാനാണ് ജീവനക്കാര്‍ ബാങ്കിലെത്തിയത്.-ഇ. ഫസില്‍,പ്രസിഡന്റ്, പന്തളം സര്‍വീസ് സഹകരണ ബാങ്ക്

Content Highlights: pandalam bank gold loan fraud allegation cpm leader voice message

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented