എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ


സി.കെ. അഭിലാൽ/ മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

Photo: Screengrab/ Mathrubhumi News

കോട്ടയം: വഞ്ചനാ കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസിനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി.

കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് പോലീസ് പുന്നൂസിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിപരുന്നുവെന്നാണ് പരാതി. കഴിഞ്ഞ നവംബർ 15ന് പുന്നൂസ് ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് തവണകളായി പരാതിക്കാരൻ പണം കൈമാറി എന്ന് പരാതിയിൽ പറയുന്നു. എന്നാൽ എം.ബി.ബി.എസിന് സീറ്റ് ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തില്ല. തുടർന്നായിരുന്നു ഇയാൾ പരാതി നൽകിയത്.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജായ ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗമാണ് കെ.പി. പുന്നൂസ്. ഈ പദവി ഉപയോഗിച്ചാണ് പണം വാങ്ങുകയും സീറ്റ് ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തതും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച് കെ.പി. പുന്നൂസ് പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് പുറമെ മറ്റു ചില പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: panchayat president arrested for medical seat fraud

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ahmedabad spa

2 min

നിരന്തരം മർദിച്ചു, വസ്ത്രം വലിച്ചുകീറി; ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി ആക്രമിച്ച് സ്പാ മാനേജർ

Sep 28, 2023


img

1 min

വഴിതടസ്സപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; കോട്ടയത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

Sep 28, 2023


punjab police

1 min

കൂട്ടുപ്രതിയുമായി സെക്‌സിന് നിർബന്ധിച്ചെന്ന് പരാതി; പഞ്ചാബിൽ SP അടക്കം മൂന്ന് പോലീസുകാർ അറസ്റ്റിൽ

Sep 28, 2023


Most Commented