പഞ്ചായത്തംഗത്തെ ഗുണ്ടകൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളിൽ നിന്നും
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പഞ്ചായത്ത് അംംഗത്തെ ഗുണ്ടകള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് നേതാവായ അനീഷിന്റെ വീട്ടിലെത്തിയാണ് ഗുണ്ടകള്‍ വധഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഏഴോളം പേരടങ്ങുന്ന സംഘം അനീഷിന്റെ വീടിന് മുന്നില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവര്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് അനീഷ് പോലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിന്മേലാണ് ഇവര്‍ അദ്ദേഹത്തെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. അനീഷിന്റെയും അമ്മയും ഭാര്യയുമടക്കം വീട്ടിലുള്ളപ്പോഴാണ് സംഘം അസഭ്യം പറയുന്നതും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതും.
അനീഷ് നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് വീട്ടുടമയെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തിയതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു.
സുമേഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭീഷണി. നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. നിലവിൽ ഇവർക്കെതിരെ പോലീസ് നടപടിയെടുത്തിട്ടില്ലെന്നാണ് വിവരം.
Content Highlights: panchayat member was threatened by the goons at trivandrum


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..