ലോറി മറിഞ്ഞതറിഞ്ഞ് പോലീസെത്തി, പരിശോധനയില്‍ പിടിച്ചത് അരക്കോടിയുടെ പാൻമസാല


മുകളിലത്തെ അട്ടിയിൽ പഞ്ചസാരയും അരിയും നിറച്ച ചാക്കുകൾ നിരത്തിയ ശേഷം അതിനടിയിലാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്.

മതിലകത്ത് അപകടത്തിൽപ്പെട്ട ലോറിയിൽനിന്ന് പോലീസ് പാൻമസാല പിടികൂടിയപ്പോൾ

മതിലകം: ദേശീയപാതയിൽ നിയന്ത്രണംതെറ്റി മറിഞ്ഞ മിനിലോറിയിൽനിന്ന് അമ്പതുലക്ഷം രൂപ വിലമതിക്കുന്ന പാൻമസാല പോലീസ് പിടികൂടി. മതിലകം സി.കെ. വളവിൽ വെള്ളിയാഴ്ച പുലർച്ചെ മറിഞ്ഞ വാഹനത്തിൽനിന്നാണ് പാൻമസാല കണ്ടെത്തിയത്. അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിനുശേഷം മതിലകം പോലീസെത്തി പരിശോധിച്ചപ്പോഴാണ് പാൻമസാല കണ്ടെത്തിയത്. മുകളിലത്തെ അട്ടിയിൽ പഞ്ചസാരയും അരിയും നിറച്ച ചാക്കുകൾ നിരത്തിയ ശേഷം അതിനടിയിലാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്.

പൊള്ളാച്ചിയിൽനിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാൻമസാലയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താനാണ് ഇത് കൊണ്ടുപോയിരുന്നതെന്നും സംശയമുണ്ട്. കുന്നംകുളം സ്വദേശിയുടേതാണ് മിനിലോറി. എന്നാൽ വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി വാടകയ്ക്ക് കൊടുത്തതാണെന്നാണ് വാഹനയുടമ പറയുന്നത്.

രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജു, എസ്.ഐ. വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാൻമസാല പിടികൂടിയത്.

Content Highlights: pan masala worth 50 lakhs seized from lorry near nathilakam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented