എടപ്പാളില്‍ പിടികൂടിയത് ഒന്നരക്കോടി രൂപയുടെ പാന്‍മസാല; കടത്തിയത് ബിസ്‌കറ്റ് പാക്കറ്റുകളില്‍


പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ, ഇൻസെറ്റിൽ അറസ്റ്റിലായവർ | Screengrab: Mathrubhumi News

മലപ്പുറം: എടപ്പാളില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. ലോറികളില്‍ ബിസ്‌കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ ഒന്നരക്കോടി രൂപയുടെ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി അലി, നെടുമങ്ങാട് സ്വദേശി ഷെമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള്‍ എടപ്പാള്‍ വട്ടംകുളത്തെ ബിസ്‌കറ്റ് ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ വളഞ്ഞത്. രണ്ട് ലോറികളില്‍നിന്നായി മൂന്നുലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്നും കേരളത്തിലെ ഏറ്റവും വലിയ പാന്‍മസാല വേട്ടകളിലൊന്നാണിതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എടപ്പാളില്‍ എത്തിച്ച പുകയില ഉത്പന്നങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗോഡൗണിന്റെ ഉടമ വെളിയങ്കോട് സ്വദേശി ഷൗക്കത്ത് ഒളിവിലാണ്. പാന്‍മസാല കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Content Highlights: pan masala products worth one and half crore seized in edappal malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented