പ്രതീകാത്മക ചിത്രം/മാതൃഭൂമി
പാലക്കാട്: പഴമ്പാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. വടക്കേ പാവടി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായ പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ഞായറാഴ്ച രാത്രി വൈകി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. മിഥുന്റെ സഹോദരന്‍ നിഥിന്‍ അടക്കം ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് രണ്ടാം തീയതിയാണ് യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ അരുണ്‍കുമാറിനെ ഒരു സംഘം കുത്തിപരിക്കേല്‍പ്പിച്ചത്. പഴമ്പാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് അരുണിന് കുത്തേറ്റത്. തുടര്‍ന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെ അരുണ്‍കുമാര്‍ മരിച്ചു.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഉത്സവത്തിനിടെ ബന്ധുക്കളും ഒരേ സമുദായക്കാരുമായ ഇരുവിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നും പോലീസ് പറയുന്നു. അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും ആസൂത്രിതമായാണ് അരുണ്‍കുമാറിനെ കൊലപ്പെടുത്തിയതെന്നുമാണ് ബി.ജെ.പി.യുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും യുവാവിന്റെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറിയും പ്രതികരിച്ചിരുന്നു.
Content Highlights: Palakkad Yuvamorcha local leader murder case; DYFI unit secretary surrenders


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..