ഗര്‍ഭിണിയെന്ന് കള്ളം പറഞ്ഞ് തുടക്കം, കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍


Screengrab: Mathrubhumi News

പാലക്കാട്: പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുവന്ന കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷബ്‌നയെയാണ് പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഷബ്‌ന പൊള്ളാച്ചിയിലെ ആശുപത്രിയില്‍നിന്ന് നാലുദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട് കൊടുവായൂരിലെ ഭര്‍തൃവീട്ടിലേക്ക് വരികയായിരുന്നു. ഇവിടെനിന്നാണ് പോലീസ് യുവതിയെ പിടികൂടിയത്. തുടര്‍ന്ന് കുഞ്ഞിനെ പൊള്ളാച്ചിയില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് കൈമാറി.

കൊടുവായൂര്‍ സ്വദേശിയായ മണികണ്ഠനാണ് ഷബ്‌നയുടെ ഭര്‍ത്താവ്. യുവതിയുടെ രണ്ടാംവിവാഹമാണിത്. നേരത്തെ ഭര്‍തൃവീട്ടിലും അയല്‍ക്കാരോടും താന്‍ ഗര്‍ഭിണിയാണെന്ന് യുവതി കള്ളം പറഞ്ഞിരുന്നു. എന്നാല്‍ പ്രദേശത്തെ ആശ വര്‍ക്കര്‍ ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുമ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചിരുന്നത്. ഒടുവില്‍ പ്രസവം നടന്നതായി യുവതി ഭര്‍തൃവീട്ടില്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞ് ഐ.സി.യുവിലാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്.

ഭര്‍ത്താവിനെ പോലും കുഞ്ഞിനെ കാണിച്ചിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമെല്ലാം കുഞ്ഞിനെ കാണാനായി ആശുപത്രിയില്‍ എത്തിയപ്പോളും കുഞ്ഞ് ഐ.സി.യുവിലാണെന്ന് പറഞ്ഞ് തിരികെ അയക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം രാവിലെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തത് പാലക്കാട്ടെ വീട്ടിലേക്ക് വന്നത്.

ഞായറാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ കാണാതായതോടെ പൊള്ളാച്ചി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍നിന്നാണ് കുഞ്ഞിനെ തട്ടിയെടുത്ത യുവതി ആശുപത്രിയില്‍നിന്ന് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലും തുടര്‍ന്ന് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തിയത്. യുവതിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതോടെ കുഞ്ഞുമായി യുവതി പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതായും കണ്ടെത്തി. തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ പാലക്കാട് പോലീസും പൊള്ളാച്ചി പോലീസും നടത്തിയ സംയുക്ത അന്വേഷണത്തില്‍ കൊടുവായൂരിലെ വീട്ടില്‍നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ പോലീസ് സംഘം തിരികെ പൊള്ളാച്ചിയില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് കൈമാറി. ഷബ്‌നയ്‌ക്കൊപ്പം ഭര്‍ത്താവ് മണികണ്ഠനെയും പോലീസ് സംഘം പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്.

ആദ്യവിവാഹത്തില്‍ യുവതിക്ക് രണ്ട് മക്കളുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഷബ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി ആദ്യവിവാഹത്തിലെ മകളാണെന്നാണ് നിഗമനം. എന്നാല്‍ ഈ പെണ്‍കുട്ടിയെക്കുറിച്ച് മണികണ്ഠനോ വീട്ടുകാര്‍ക്കോ അറിവില്ല. മാത്രമല്ല, ഷബ്‌ന എന്ന പേരിലാണ് യുവതി മണികണ്ഠനെ വിവാഹം കഴിച്ചതെങ്കിലും പോലീസിന്റെ പിടിയിലായപ്പോള്‍ ജമീല എന്ന പേരാണ് പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ചും ദുരൂഹതയുണ്ട്.

Content Highlights: palakkad woman arrested for kidnapping new born baby from pollachi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented