ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച:കാറും നമ്പറും ഓര്‍ത്തെടുത്തു,നിര്‍ണായകമായത് വിദ്യാര്‍ഥി നല്‍കിയ വിവരം


പ്രതികളുമായി ചുവട്ടുപാടത്തെ വീട്ടിൽ പോലീസ് തെളിവെടുപ്പിനെത്തിയപ്പോൾ. ഇൻസെറ്റിൽ കഴിഞ്ഞദിവസം പിടിയിലായ ചക്രവർത്തി, സന്തോഷ്‌കുമാർ

വടക്കഞ്ചേരി: ദേശീയപാത ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. മധുര ആട്ടയാംപതി സ്വദേശികളായ ചക്രവര്‍ത്തി (28), സന്തോഷ്‌കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

ആദ്യം അറസ്റ്റിലായ ആറുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. മുഴുവന്‍ പ്രതികളെയും കൂട്ടി വടക്കഞ്ചേരി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി.



ചുവട്ടുപാടത്ത് ദേശീയപാതയ്ക്കരികിലുള്ള പുതിയേടത്ത് വീട്ടില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ സാം പി. ജോണിന്റെ വീട്ടിലാണ് സെപ്റ്റംബര്‍ 22-ന് രാത്രി എട്ടരയോടെ കവര്‍ച്ചയുണ്ടായത്. വജ്രാഭരണങ്ങളുള്‍പ്പെടെ 25.5 പവനും 10,000 രൂപയുമാണ് കവര്‍ന്നത്. ചക്രവര്‍ത്തിയെയും സന്തോഷ്‌കുമാറിനെയും കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നിര്‍ണായകമായത് അര്‍ഷക് ഇസ്മയിലിന്റെ നിരീക്ഷണം

ചുവട്ടുപാടത്തെ കവര്‍ച്ചക്കേസില്‍ പ്രതികളിലേക്കെത്താന്‍ പോലീസിന് നിര്‍ണായക വഴിത്തിരിവായത് അയല്‍വാസിയായ വിദ്യാര്‍ഥി അര്‍ഷക് ഇസ്മയിലിന്റെ നിരീക്ഷണം. സംഭവം നടന്ന ദിവസം റോഡില്‍ ഒരു കാര്‍ നിന്നിരുന്നു. വാഹനങ്ങളുടെ നമ്പറും മോഡലും നിരീക്ഷിക്കുന്നതില്‍ കമ്പമുണ്ടായിരുന്ന അര്‍ഷക് ഈ കാറും നിരീക്ഷിച്ചിരുന്നു.

നമ്പര്‍ ഓര്‍ത്തുവയ്ക്കുകയും ചെയ്തിരുന്നു. മോഷണം നടന്നശേഷം കാറിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അര്‍ഷക് പോലീസിനോട് പറഞ്ഞതാണ് പ്രതികളെ പെട്ടെന്ന് കണ്ടെത്താനായതെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്‍. അശോകന്‍ പറഞ്ഞു.

കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പ്രതിയുടെ ഭീഷണി

മധുര ആട്ടയാംപതിയില്‍ സന്തോഷ്‌കുമാറിനെ പിടികൂടാനെത്തിയപ്പോള്‍ പോലീസ് നേരിട്ടത് കടുത്ത പരീക്ഷണം. വടക്കഞ്ചേരി എസ്.ഐ. കെ.വി. സുധീഷ്‌കുമാറും സംഘവും സന്തോഷ്‌കുമാറിന്റെ വീട്ടിലെത്തിയപ്പോള്‍ ഒരു വയസ്സായ സ്വന്തം കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് സന്തോഷ്‌കുമാര്‍ ഭീഷണി മുഴക്കി.

പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തമിഴ്നാട് പോലീസെത്തിയെങ്കിലും സന്തോഷ്‌കുമാര്‍ കീഴടങ്ങാന്‍ തയ്യാറായില്ല. ബലപ്രയോഗത്തിന് മുതിരാതെ പോലീസ് കാത്തിരുന്നു. പോലീസ് പിന്മാറില്ലെന്ന് കണ്ടതോടെയാണ് സന്തോഷ്‌കുമാര്‍ കീഴടങ്ങിയത്.

Content Highlights: palakkad vadakkenchery robbery case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented