ശ്രീനിവാസന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് ജില്ലാസെക്രട്ടറി അറസ്റ്റില്‍, ഇതുവരെ പിടിയിലായത് 27 പ്രതികള്‍


പി.എഫ്.ഐ. പ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലായിരുന്നു നടപടി. പിന്നീട് പാലക്കാട്ടെത്തിച്ച് ചോദ്യംചെയ്യലിനുശേഷം അറസ്റ്റുചെയ്യുകയായിരുന്നു.

ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ പി.എഫ്.ഐ. പാലക്കാട് സൗത്ത് ജില്ലാസെക്രട്ടറി അബൂബക്കർ സിദ്ധീഖിനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

പാലക്കാട്/പട്ടാമ്പി: ആര്‍.എസ്.എസ്. മുന്‍പ്രചാരകന്‍ പാലക്കാട് മൂത്താന്തറ എ. ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) നേതാവ് അറസ്റ്റില്‍.

പി.എഫ്.ഐ. പാലക്കാട് സൗത്ത് ജില്ലാസെക്രട്ടറി പട്ടാമ്പി മുതുതല കൊടുമുണ്ട തോട്ടിന്‍കര പൊന്നാത്തുകുഴിയില്‍ വീട്ടില്‍ അബൂബക്കര്‍ സിദ്ധീഖിനെയാണ് (33) പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്തത്. ഞായറാഴ്ച രാവിലെ പാലക്കാട്ടുനിന്ന് പട്ടാമ്പിയിലെത്തിയ പോലീസ് സംഘമാണ് അബൂബക്കര്‍ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തത്. പി.എഫ്.ഐ. പ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലായിരുന്നു നടപടി. പിന്നീട് പാലക്കാട്ടെത്തിച്ച് ചോദ്യംചെയ്യലിനുശേഷം അറസ്റ്റുചെയ്യുകയായിരുന്നു.

ശ്രീനിവാസന്‍ കൊലക്കേസില്‍ പോലീസ് അറസ്റ്റുചെയ്യുന്ന 27-മത്തെ പ്രതിയാണ് അബൂബക്കര്‍ സിദ്ധീഖെന്ന് ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം മലപ്പുറം ഓമച്ചപ്പുഴ കരിങ്കപ്പാറ മാരക്കാട്ടില്‍ വീട്ടില്‍ സിറാജുദ്ദീന്‍ (38) അറസ്റ്റിലായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അബൂബക്കര്‍ സിദ്ധീഖിന്റെ അറസ്റ്റ്.

ശ്രീനിവാസനെ വധിക്കാനുള്ള ഗൂഢാലോചന, നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രേരണ നല്‍കല്‍, കൃത്യത്തില്‍ പങ്കെടുത്തവരെ ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.

ശ്രീനിവാസന്‍ വധത്തിലെ മുഴുവന്‍ നീക്കങ്ങളും സംഘടനാനേതൃത്വം അറിഞ്ഞുതന്നെയാണെന്ന് പോലീസ് പറയുന്നു. അബൂബക്കര്‍ സിദ്ധീഖില്‍നിന്ന് ലാപ്‌ടോപ്പ്, രണ്ടു മൊബൈല്‍ഫോണ്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇവയിലെ വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു. കേസില്‍ 39 പേരാണ് പ്രതിസ്ഥാനത്തുള്ളത്.

ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ്, മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പി.എഫ്.ഐ. പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Content Highlights: palakkad sreenivasan murder case popular front leader arrested in palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented