പ്രതി അബ്ദുറഹ്മാൻ ആയുധം എടുത്തുനൽകുന്നു(ഇടത്ത്) മേലാമുറിയിൽ പ്രതിഷേധവുമായെത്തിയ യുവമോർച്ച പ്രവർത്തകർ(വലത്ത്)
പാലക്കാട്: ശ്രീനിവാസന് വധക്കേസില്‍ തെളിവെടുപ്പിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കടയില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവര്‍ത്തകരെ പോലീസ് സംഘം തടഞ്ഞു. തുടര്‍ന്ന് മൂന്ന് മിനിറ്റിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം മടങ്ങി.
കഴിഞ്ഞദിവസം പിടിയിലായ അബ്ദുറഹ്മാന്, ഫിറോസ് എന്നിവരുമായാണ് പോലീസ് സംഘം ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. ബുധനാഴ്ച രാവിലെ നടന്ന തെളിവെടുപ്പില്‍ അബ്ദുറഹ്മാന് കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. കല്ലേക്കോട് അഞ്ചാംമൈലിനടുത്ത ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് കൃത്യം നടത്താന്‍ ഉപയോഗിച്ച കൊടുവാള് കണ്ടെടുത്തത്. ഇത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയിലായിരുന്നു. ഈ കൊടുവാള് ഉപയോഗിച്ചാണ് അബ്ദുറഹ്മാന് ശ്രീനിവാസനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. ശേഷം മംഗലാംകുന്നില്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.
ശ്രീനിവാസന് വധക്കേസില്‍ ഇതുവരെ 13 എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരും ഇതില്‍ ഉള്‍പ്പെടും.
Content Highlights: palakkad sreenivasan murder case police evidence taking with the accused
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..