പോലീസ് പുറത്തുവിട്ട പ്രതികളുടെ ചിത്രം.
പാലക്കാട്: മേലാമുറിയില്‍ ആര്.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഒമ്പതുപേരുടെ ചിത്രമാണ് പുറത്തുവിട്ടത്.
പട്ടാമ്പി പരുവക്കടവ് കുണ്ടുകാട്ടില്വീട്ടില് അഷറഫ് (33), ഞാങ്ങാട്ടിരി കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ റഷീദ് (31), തൃത്താല ഞാങ്ങാട്ടിരിക്കടവ് കുണ്ടില്പ്പീടികയില് കെ.പി. അന്‍സാര്‍ (28), പട്ടാമ്പി കൊണ്ടൂര്‍ക്കര കുന്നുംപുറംവീട്ടില് കെ. മുഹമ്മദ് ഹക്കീം. പാലക്കാട് കല്പാത്തി സുന്ദരംകോളനി ജംഷീര്‍ (29), നൂറണി ചടനാംകുറിശ്ശി എച്ച്. നൗഷാദ് (39), കല്പാത്തി ശംഖുവാരമേട് കാജാഹുസൈന്‍ (35), നൂറണി വെണ്ണക്കര പണിക്കത്തറവീട്ടില് ടി.ഇ. ബഷീര്‍ (43), പട്ടാമ്പി കിഴായൂര്‍ കറുപ്പന്വളപ്പില് കെ.വി. സഹീര്‍ (32) എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്.
അബ്ദുള്‍റഷീദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എസ്.ഡി.പി.ഐ.യുടെ ന്യൂഡല്‍ഹി ഓഫീസില്‍നിന്ന് എല്ലാമാസവും പണമെത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കയാണ്.
കേസില്‍ ഇതുവരെ 25 പേരാണ് അറസ്റ്റിലായത്. വിദേശത്തുള്ള പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇവരെക്കൂടാതെ ഒളിവിലുള്ള 14 പേരെക്കൂടി പിടികിട്ടാനായി രണ്ടാംഘട്ട അന്വേഷണം നടക്കുകയാണിപ്പോള്‍. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു. ഫോണ്‍: 9497990093 (നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി.), 9497987146 (പാലക്കാട് ടൗണ്‍ സൗത്ത് എസ്.എച്ച്.ഒ.), 0491 2537368 (പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..