എ.ഡി.ജി.പി. വിജയ് സാഖറെ | Screengrab: Mathrubhumi News
പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെ കൂടി അറസ്റ്റ് ചെയ്‌തെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്‌മാന്‍, ഫിറോസ്, റിഷില്‍, ബാസിത് എന്നിവരെയാണ് ചൊവ്വാഴ്ച പിടികൂടിയത്. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
അബ്ദുറഹ്‌മാനും ഫിറോസും കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്. ഗൂഢാലോചന നടത്തിയതിനാണ് റിഷിലും ബാസിതും പിടിയിലായത്. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടവരുടെ പട്ടിക തയ്യാറാക്കിയത് റിഷിലാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം കേസിലെ പ്രതിയായ ഇഖ്ബാലുമായി പോലീസ് സംഘം വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയാളി സംഘം സഞ്ചരിച്ച ഒരു സ്‌കൂട്ടറും തെളിവെടുപ്പില്‍ കണ്ടെത്തി. ഇഖ്ബാല്‍ ഒളിവില്‍ കഴിഞ്ഞ മണ്ണൂര്‍ തടുക്കശ്ശേരി മുളയംകുഴിയിലെ പള്ളിമഖാം, സമീപത്തെ റബര്‍ തോട്ടം, കൊലപാതകം നടന്ന മേലാമുറി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.
ഇതിനിടെ ബി.ജെ.പി. ജില്ലാ ഓഫീസിലെ സി.സി.ടി.വി. ക്യാമറകളില്‍നിന്ന് ശ്രീനിവാസന്‍ കൊല്ലപ്പെട്ടദിവസം പ്രതികള്‍ മൂന്ന് ബൈക്കുകളില്‍ സഞ്ചരിക്കുന്നതിന്റെയും ഇവര്‍ക്കുമുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ചുവന്ന നിറത്തിലുള്ള ഈ കാര്‍ പട്ടാമ്പി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വാഹനത്തിലാണ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുമായി കൃത്യത്തിന് നേതൃത്വം നല്കിയവര്‍ സഞ്ചരിച്ചിരുന്നതെന്നും സൂചനകളുണ്ട്.
Content Highlights: palakkad sreenivasan murder case four more accused arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..