ശ്രീനിവാസന്‍ വധക്കേസ്: പ്രതിയുമായി തെളിവെടുപ്പ്, സ്‌കൂട്ടര്‍ കണ്ടെടുത്തു


Screengrab: Mathrubhumi News

പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്. കഴിഞ്ഞദിവസം പിടിയിലായ ഇഖ്ബാലുമായാണ് പോലീസ് സംഘം തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുന്നത്. കൊലയാളി സംഘം സഞ്ചരിച്ച സ്‌കൂട്ടറുകളിലൊന്ന് തെളിവെടുപ്പിനിടെ കണ്ടെടുത്തു.

ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ ആറംഗസംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇഖ്ബാല്‍. കൃത്യം നടത്താനായി ഇയാള്‍ എത്തിയ സ്‌കൂട്ടര്‍ തടുക്കശ്ശേരിക്കടുത്ത റബര്‍ തോട്ടത്തില്‍നിന്നാണ് കണ്ടെടുത്തത്. ഇഖ്ബാല്‍ ആറുദിവസം ഒളിവില്‍ താമസിച്ച മുളയന്‍കുഴി മഖാമിലും പോലീസ് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ ഒമ്പത് എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.

അതിനിടെ, പാലക്കാട്ടെ സഞ്ജിത് വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലത്തൂര്‍ സ്വദേശി മുഹ്‌സിന്‍ മുനീര്‍, കോഴിക്കോട് കുന്ദമംഗലം ആരാമ്പ്രം സ്വദേശി മൂസ എന്നിവരെയാണ് തിങ്കളാഴ്ച പിടികൂടിയത്. സഞ്ജിത് വധക്കേസില്‍ ഗൂഢാലോചന കുറ്റമാണ് മുഹ്‌സിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളെ കുന്ദമംഗലത്ത് ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് മൂസയെ കസ്റ്റഡിയിലെടുത്തത്.

Content Highlights: palakkad sreenivasan murder case evidence taking with accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented