ഷാജഹാന്‍ വധം: മൊബൈല്‍ ഫോണുകള്‍ കാട്ടില്‍, ഒളിപ്പിച്ചത് ബിജെപി ബൂത്ത് സെക്രട്ടറിയെന്ന് പോലീസ്


മാതൃഭൂമി ന്യൂസ്

Screengrab: Mathrubumi News

പാലക്കാട്: സി.പി.എം. പ്രാദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. മലമ്പുഴക്ക് അടുത്ത് ചേമ്പനയിലെ കാട്ടില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകളാണ് ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തത്. ഷാജഹാന്‍ വധക്കേസിലെ നിര്‍ണായക തെളിവാണിതെന്ന് പോലീസ് പറഞ്ഞു.

ഷാജഹാന്‍ വധക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ജിനേഷാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവില്‍കഴിയാന്‍ സഹായിച്ചത്. ഇയാള്‍ ബി.ജെ.പി. ബൂത്ത് സെക്രട്ടറിയാണെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കിയതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തന്റെ വീടിന് സമീപത്തെ കാട്ടിനുള്ളില്‍ ഒളിപ്പിച്ചതും ഇയാളാണെന്നും പോലീസ് പറയുന്നു. ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ കവറില്‍ പൊതിഞ്ഞനിലയിലാണ് നാല് ഫോണുകളും പോലീസ് കണ്ടെടുത്തത്.

കേസിലെ മറ്റൊരു പ്രതിയായ ആവാസ് ജോലിചെയ്യുന്ന കല്ലേപ്പുള്ളിയിലെ കോഴിക്കടയിലും ഞായറാഴ്ച പോലീസ് തെളിവെടുപ്പ് നടത്തി. ഇവിടെവെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും ആയുധങ്ങള്‍ കൈമാറിയതെന്നും പോലീസ് പറഞ്ഞു. മിക്കദിവസവും പ്രതികള്‍ തമ്പടിക്കാറുള്ള സ്ഥലമാണിതെന്നും പോലീസ് പറയുന്നു.

ഓഗസ്റ്റ് 14-ന് രാത്രിയാണ് സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായി എസ്. ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരില്‍ എട്ടുപേരും ബി.ജെ.പി. അനുഭാവികളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

അതേസമയം, അറസ്റ്റിലായവരുടെ രാഷ്ട്രീയപശ്ചാത്തലംസംബന്ധിച്ച് സി.പി.എമ്മും ബി.ജെ.പി.-ആര്‍.എസ്.എസ്. നേതൃത്വവും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമാണ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ പ്രതികരണം. ഷാജഹാന്റെ വീട്ടുകാരും ഇതാണ് പറയുന്നത്. ആരോപണം ആര്‍.എസ്.എസ്.- ബി.ജെ.പി. നേതൃത്വം നിഷേധിച്ചിട്ടുണ്ട്. സി.പി.എം. പ്രവര്‍ത്തകരാണ് തങ്ങളെന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍ കഴിഞ്ഞദിവസം കോടതിപരിസരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.


Content Highlights: palakkad shajahan murder case police found four mobile phones of accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented