ഷാജഹാന്റെ കൊലപാതകം ആസൂത്രിതമെന്ന് പി.ജയരാജന്‍; ഇതുവരെ 12 പേര്‍ അറസ്റ്റില്‍


ഇപ്പോള്‍ ആര്‍.എസ്.എസ്. നടത്തുന്ന നുണപ്രചാരണം ഇതിന് തെളിവാണെന്നും കൊലപാതകത്തിനുപിന്നിലുള്ള ഗൂഢാലോചന കണ്ടെത്തി, നേതൃതലത്തില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ്.-ബി.ജെ.പി. നേതാക്കളെ ഉടന്‍ കണ്ടെത്തണമെന്നും അദ്ദംഹം പറഞ്ഞു.

സി.പി.എം. സംസ്ഥാനസമിതി അംഗം പി. ജയരാജൻ, ഷാജഹാന്റെ ഭാര്യയോട് സംസാരിക്കുന്നു. സമീപം സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു(ഇടത്ത്) കൊല്ലപ്പെട്ട ഷാജഹാൻ(ഫയൽചിത്രം, വലത്ത്)

പാലക്കാട്: ആര്‍.എസ്.എസ്. നിലപാടുകള്‍ക്കെതിരേ ശക്തമായി നിലകൊണ്ട ഷാജഹാനെ ഇല്ലാതാക്കാന്‍ കൃത്യമായി ആസൂത്രണം നടന്നെന്ന് സി.പി.എം. സംസ്ഥാനസമിതി അംഗം പി. ജയരാജന്‍. ഷാജഹാന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ആര്‍.എസ്.എസ്. നടത്തുന്ന നുണപ്രചാരണം ഇതിന് തെളിവാണെന്നും കൊലപാതകത്തിനുപിന്നിലുള്ള ഗൂഢാലോചന കണ്ടെത്തി, നേതൃതലത്തില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ്.-ബി.ജെ.പി. നേതാക്കളെ ഉടന്‍ കണ്ടെത്തണമെന്നും അദ്ദംഹം പറഞ്ഞു.

പ്രതികള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് പോലീസ് നിയമത്തിനുമുന്നില്‍ പറഞ്ഞിട്ടും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി മൗനം പാലിക്കുന്നു. സംസ്ഥാനത്തുടനീളം കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 16 സി.പി.എം. പ്രവര്‍ത്തകരെ ആര്‍.എസ്.എസ്. കൊലപ്പെടുത്തി. ഇതിനുശേഷവും സി.പി.എമ്മില്‍ നടക്കുന്ന വിഭാഗീയതയാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് പറഞ്ഞുപരത്തുന്നത് ആര്‍.എസ്.എസ്. ശൈലിയാണെന്നും ജയരാജന്‍ പറഞ്ഞു.ഷാജഹാന്റെ കുടുംബാംഗങ്ങളുമായും ജയരാജന്‍ സംസാരിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു ഒപ്പമുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം എന്‍.എന്‍. കൃഷ്ണദാസും ഷാജഹാന്റെ വീട്ടിലെത്തി.

നാലുപേര്‍ കൂടി അറസ്റ്റില്‍

പാലക്കാട് : സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്‍ത്ഥന്‍ (36), കുറുപ്പത്ത് വീട്ടില്‍ ആവാസ് (ടുഡു-30), മലമ്പുഴ ചേമ്പനകോളനി ജിനീഷ് (വലിയ ഉണ്ണി-34), ബിജു (27) എന്നിവരാണ് അറസ്റ്റിലായത്.

ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, ആയുധം എത്തിച്ചുകൊടുക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സിദ്ധാര്‍ത്ഥിനും ആവാസിനുമെതിരെയുള്ളത്. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സാഹായിച്ചുവെന്ന കുറ്റത്തിനാണ് ജിനീഷിനെയും ബിജുവിനെയും അറസ്റ്റ് ചെയ്തത്.

ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കേസില്‍ നേരത്തെ അറസ്റ്റിലായ നവീന്‍, ശബരീഷ്, അനീഷ്, സുജീഷ് എന്നിവര്‍ മുഖ്യപ്രതികളാണ്.

അറസ്റ്റിലായവരുടെ രാഷ്ട്രീയപശ്ചാത്തലംസംബന്ധിച്ച് സി.പി.എമ്മും ബി.ജെ.പി.-ആര്‍.എസ്.എസ്. നേതൃത്വവും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമാണ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ പ്രതികരണം. ഷാജഹാന്റെ വീട്ടുകാരും ഇതാണ് പറയുന്നത്. ആരോപണം ആര്‍.എസ്.എസ്.- ബി.ജെ.പി. നേതൃത്വം നിഷേധിച്ചിട്ടുണ്ട്. സി.പി.എം. പ്രവര്‍ത്തകരാണ് തങ്ങളെന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍ കോടതിപരിസരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

എന്നാല്‍, കുറ്റാരോപിതരുടെ പോലീസ് കസ്റ്റഡിക്കായി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പിടിയിലായ എട്ടുപേരും ബി.ജെ.പി. അനുഭാവികളാണെന്ന് പോലീസ് പറയുന്നുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതും ഇങ്ങനെയാണ്.

ഓഗസ്റ്റ് 14-ന് രാത്രി എട്ടേമുക്കാലോടെയാണ് ഒരുസംഘമാളുകള്‍ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. കാലിനും കൈയ്ക്കും വെട്ടേറ്റു. കാലിന് ആഴത്തിലേറ്റ മുറിവില്‍നിന്ന് രക്തം ധാരാളമായി വാര്‍ന്നുപോയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

രണ്ടുപേരെ കാണാനില്ലെന്ന് പരാതി, രാത്രി ഒരാളുടെ അറസ്റ്റ് സ്ഥിരീകരിച്ച് പോലീസ്

പാലക്കാട്: സി.പി.എം. പ്രാദേശികനേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി. ഇവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന്, പോലീസ് സ്റ്റേഷനുകളില്‍ അന്വേഷണം നടത്താന്‍ അഭിഭാഷക കമ്മിഷണറെ ചുമതലപ്പെടുത്തി.

കൊട്ടേക്കാട് സ്വദേശികളായ ആവാസ് (30), ജയരാജ് (34) എന്നിവരുടെ അമ്മമാരാണ് അഭിഭാഷകന്‍ സുനീഷ് കെ. എബ്രഹാംവഴി പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇവരില്‍ ആവാസിനെ അറസ്റ്റുചെയ്തതായി പോലീസ് ശനിയാഴ്ച രാത്രി സ്ഥിരീകരിച്ചു.

16-നാണ് ഇവരെ കൊണ്ടുപോയതെന്നും പിന്നീട് വിവരമൊന്നുമില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് മജിസ്ട്രേറ്റ് കെ.ഇ. ഹിസാന തസ്നീം, അഡ്വ. ശ്രീരാജ് വള്ളിയോടിനെ അഭിഭാഷക കമ്മിഷണറായി നിയോഗിച്ചു. പാലക്കാട് ടൗണ്‍ നോര്‍ത്ത്, സൗത്ത് പോലീസ് സ്റ്റേഷനുകളിലും ഡിവൈ.എസ്.പി. ഓഫീസിലും പരിശോധന നടത്തി. എന്നാല്‍, യുവാക്കളെ കണ്ടെത്താനായില്ല.

ഒരു കുറ്റവും ചെയ്യാത്ത തങ്ങളുടെ മക്കളെ പോലീസ് കൊണ്ടുപോവുകയായിരുന്നുവെന്ന് ജയരാജിന്റെ അമ്മ ദൈവാനിയും ആവാസിന്റെ അമ്മ പുഷ്പലതയും പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മക്കള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലെന്നും ഇവര്‍ പറഞ്ഞു.

Content Highlights: palakkad shajahan murder case cpm leader p jayarajan visits his victims home and 12 arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented