ശ്രീനിവാസന്റേത് പ്രതികാരക്കൊല, വധിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി; ആകെ 26 പ്രതികള്‍


ശ്രീനിവാസൻ വധക്കേസിൽ കുറ്റപത്രം സമർപ്പിക്കാനായി നർകോട്ടിക് സെൽ ഡിവൈ.എസ്.പി.എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ജില്ലാ കോടതിയിലെത്തിയപ്പോൾ

പാലക്കാട്: മേലാമുറിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രതികാരഭാഗമായെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനും പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡന്റുമായ എലപ്പുള്ളി കുപ്പിയോട് സുബൈറിന്റെ കൊലപാതകത്തിലുള്ള പ്രതികാരമായിട്ടായിരുന്നു ഇതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 279 സാക്ഷികളാണുള്ളത്. ഡിജിറ്റല്‍ തെളിവുകളും സി.സി.ടി.വി. ദൃശ്യങ്ങളുമുള്‍പ്പെടെ 284 രേഖകളും തൊണ്ടിമുതലുകളുമുണ്ട്. 24 ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കൃത്യംനടന്ന് 89-ാം ദിവസമാണ് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 893 പേജുകളുള്ള കുറ്റപത്രം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വധിക്കേണ്ടവരുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കിയാണ് കൊല നടത്തിയത്. ആലപ്പുഴയില്‍ സമാനസാഹചര്യങ്ങളില്‍ കൊലപാതകം നടന്നിരുന്നെങ്കിലും ശ്രീനിവാസന്‍ കൊലക്കേസിന്റെ അന്വേഷണത്തിലാണ് സംസ്ഥാനത്ത് ഇത്തരം പ്രതികാരകൊലപാതകം നടക്കുന്നെന്ന് വ്യക്തമാകുന്നത്.

അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥനും യുനാനി ഡോക്ടറുമടക്കം 26 പ്രതികളാണ് ശ്രീനിവാസന്‍ കൊലക്കേസിലുള്‍പ്പെട്ടത്. ഇതില്‍ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ മേലേപട്ടാമ്പി ഇട്ടിലത്തൊടിയില്‍ മുഹമ്മദ് മന്‍സൂര്‍ (40) വിദേശത്താണ്. മുഹമ്മദ് മന്‍സൂറിനെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് (വിദേശത്തുള്ള പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കുറ്റകൃത്യം നടന്ന രാജ്യത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിപ്പിക്കുന്ന നോട്ടീസ്) പുറപ്പെടുവിപ്പിക്കാനുള്ള നടപടി തുടങ്ങിയതായി അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. പറഞ്ഞു. കൃത്യത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

കല്പാത്തി ശംഖുവാരമേട് മുഹമ്മദ് ബിലാല്‍ (22), ശംഖുവാരത്തോട് റിയാസുദ്ദീന്‍ (35), പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴേമുരളി പറപ്പത്ത്‌തൊടി സഹദ് (22), ശംഖുവാരമേട് മുഹമ്മദ് റിസ്വാന്‍ (20), കാഞ്ഞിരപ്പുഴ അക്കിയംപാടം മുളങ്കയില്‍ സദ്ദാംഹുസൈന്‍ (മൗലവി-30), കാവില്‍പ്പാട് കല്ലംപറമ്പില്‍ അഷറഫ് (21), അബ്ദുള്‍ റഹ്‌മാന്‍ (20), കല്പാത്തി കുന്നുംപുറം അഷ്ഫാക് (23), മുണ്ടൂര്‍ പൂതനൂര്‍ നായമ്പാടം അബ്ദുള്‍ ഖാദര്‍ (ഇഖ്ബാല്‍-34), ചടനാംകുറിശ്ശി നൂറണി തോട്ടുപാലം ഫയാസ് (28), ബി.ഒ.സി. റോഡ് പള്ളിത്തെരുവ് അബ്ദുള്‍ ബാസിത് അലി (27), പറക്കുന്നം റിഷില്‍ (25), കാവില്‍പ്പാട് കമ്മാന്തറ ഫിറോസ് (33), ശംഖുവാരത്തോട് അബ്ദുള്‍ റഹ്‌മാന്‍ (20), മുണ്ടൂര്‍ പൂതനൂര്‍ പള്ളിപ്പറമ്പ് നിഷാദ് (38), ശംഖുവാരമേട് അക്ബര്‍ അലി (25), ശംഖുവാരമേട് അബ്ബാസ് (32), പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര ഉമ്മര്‍, പട്ടാമ്പി മരുതൂര്‍ നന്ദിയാരത്തില്‍ അബ്ദുള്‍ നാസര്‍ (40), പട്ടാമ്പി കൊടലൂര്‍ കല്ലേക്കാടില്‍ ഹനീഫ (28), മരുതൂര്‍ കൊടക്കാട് കാജാഹുസൈന്‍ (33), വാടാനാംകുറിശ്ശി കുണ്ടൂര്‍ക്കര കുറ്റിക്കാട് സാജിത്ത് (25), കൊടുവായൂര്‍ നവക്കോട് ജിഷാദ് (31), പട്ടാമ്പി കീഴായൂര്‍ ചുരുളിപ്പറമ്പ് കെ.വി. നാസര്‍ (46), പട്ടാമ്പി ഉമിക്കുന്ന് കുന്നത്ത് വീട്ടില്‍ കെ. അലി (55), പട്ടാമ്പി മരുതൂര്‍ അഷ്‌റഫ് (അഷ്‌റഫ് മൗലവി-48) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരെക്കൂടാതെ 14 പേര്‍ക്കുകൂടി കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഒളിവിലുള്ള ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘത്തലവന്‍ പറഞ്ഞു. ഇവരെ പിടികൂടാനായി രണ്ടാംഘട്ട അന്വേഷണം വ്യാഴാഴ്ച തുടങ്ങും.

Content Highlights: palakkad rss worker sreenivasan murder case police submitted charge sheet against accused

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented