പാലക്കാട് ശ്രീനിവാസന്‍ വധം: SDPI സംസ്ഥാന കമ്മിറ്റിയംഗം അറസ്റ്റില്‍, ഗൂഢാലോചനയില്‍ പങ്കെന്ന് പോലീസ്


അമീർ അലി

പാലക്കാട്: ആര്‍.എസ്.എസ്. മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പാലക്കാട് മൂത്താന്തറ എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ. സംസ്ഥാനകമ്മിറ്റിയംഗം അറസ്റ്റില്‍. പട്ടാമ്പി കൊപ്പം വിളയൂര്‍ ശാന്തിപുരത്ത് അമീര്‍ അലിയെയാണ് (36) അന്വേഷണസംഘം അറസ്റ്റുചെയ്തത്. എസ്.ഡി.പി.ഐ. മുന്‍ ജില്ലാ പ്രസിഡന്റുകൂടിയാണ് അമീര്‍ അലി.

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് അമീര്‍ അലിയെന്ന് ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍ പറഞ്ഞു. കൃത്യത്തിനുശേഷം പ്രതികളെ ഒളിപ്പിക്കാനും തെളിവുനശിപ്പിക്കാനും ശ്രമിച്ചു. കേസില്‍ ഒളിവില്‍ കഴിയുന്നവരെ സംരക്ഷിക്കുന്നതും അമീര്‍ അലിയാണെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഇതോടെ, ശ്രീനിവാസന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.



ഇതുവരെ 44 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വിദേശത്തുള്ള ആറാംപ്രതിക്കായി ഉടനെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയവര്‍ സഞ്ചരിച്ച മൂന്ന് ഇരുചക്രവാഹനങ്ങളില്‍ മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഓടിച്ചയാളാണിത്. മറ്റൊരു പ്രധാനപ്രതിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെയും പോലീസ് പുറത്തുവിട്ടിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയവരില്‍ മൂന്നാമത്തെ ബൈക്കിലുണ്ടായിരുന്നയാളുടെ ദൃശ്യമാണിതെന്നാണ് പുറത്തുവിട്ടത്.

അറസ്റ്റിലായ അമീര്‍ അലിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്യും. ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.

Content Highlights: palakkad rss leader sreenivasan murder case sdpi state leader arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented