കഴുത്തില്‍ ആയുധംവച്ച് യുവതിയെ പീഡിപ്പിച്ചു, ഒളിവില്‍പോയി; ലുക്കൗട്ട് നോട്ടീസിറക്കി പോലീസ്


ഒറ്റപ്പാലം സ്റ്റേഷൻപരിധിയിലുള്ള 31 കാരിയെ പീഡിപ്പിച്ച കേസിലാണ് നടപടി

പ്രതീകാത്മക ചിത്രം

ഒറ്റപ്പാലം: കഴുത്തിൽ ആയുധംവെച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ഒറ്റപ്പാലംപോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഒളിവിൽപ്പോയ അമ്പലപ്പാറ വേങ്ങശ്ശേരി കോഴിചൂട്ടനിൽ സുധീഷിനെ (32) കണ്ടെത്തുന്നതിനായാണ് ഒറ്റപ്പാലംപോലീസ് മാധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്.

ഒറ്റപ്പാലം സ്റ്റേഷൻപരിധിയിലുള്ള 31 കാരിയെ പീഡിപ്പിച്ച കേസിലാണ് നടപടി. സംഭവം നാലുമാസം കഴിഞ്ഞിട്ടും പ്രതിയെ കിട്ടാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. 2022 ജൂലായ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഒമ്പതുമണിക്ക് പാചകത്തിന് അരിവേണമെന്ന് പറഞ്ഞാണ് സുധീഷ് പരിചയക്കാരന്റെ വീട്ടിലെത്തുന്നത്. ഭാര്യയോട് അരിനൽകാൻ പറഞ്ഞ് ഇയാൾ പുറത്തുപോയി. വീട്ടിലാരുമില്ലെന്നുറപ്പിച്ച് 11 മണിക്ക് അരിവാങ്ങാനെത്തിയ ഇയാൾ പിറകിലെ വാതിലിലൂടെ അകത്തുകയറി കടന്നുപിടിക്കയായിരുന്നു.





തുടർന്ന്, കഴുത്തിൽ മൂർച്ചയുള്ള ആയുധംവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസെന്ന് പോലീസ് പറയുന്നു. വീട്ടമ്മയുടെ കഴുത്തിൽ ആയുധംകൊണ്ട് മുറിവുപറ്റിയിരുന്നു. ഇവർ പോലീസിന് പരാതിയും മജിസ്‌ട്രേറ്റിന് മൊഴിയും നൽകി. ബൈക്കിൽ രക്ഷപ്പെട്ട സുധീഷിനെ പോലീസിന് കണ്ടെത്താനായില്ല. പീഡനവും വധശ്രമവുമുൾപ്പെടെ ഒമ്പത്‌ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഒറ്റപ്പാലംപോലീസ് ഇൻസ്‌പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Content Highlights: palakkad ottapalam sexual assult threatening look out notice ottapalam police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented