ഓടുപൊളിച്ച് വീട്ടില്‍ക്കയറി കവര്‍ച്ചാശ്രമം; തടയാന്‍ ശ്രമിച്ച ദമ്പതിമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു


മോഷ്ടാവിനെക്കണ്ട ദമ്പതിമാർ ബഹളംവെച്ചതോടെ രക്ഷപ്പെടാനായി പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു

പ്രതി ബാലൻ, പരുക്കേറ്റ സുന്ദരേശൻ, ഭാര്യ അംബിക | Photo: Screen Grab(Mathrubhumi News)

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് കവര്‍ച്ച തടയാന്‍ ശ്രമിച്ച ദമ്പതികമാർക്ക് വെട്ടേറ്റു. പാലപ്പുറം സ്വദേശി സുന്ദരേശന്‍, ഭാര്യ അംബിക എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പ്രതി പഴനി സ്വദേശി ബാലനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഴയ തറവാട്ടുവീട്ടിലാണ് ഇരുവരം താമസിക്കുന്നത്. മക്കള്‍ വീട്ടിലില്ലാത്ത സമയമാണ് മോഷണശ്രമമുണ്ടായത്. ഓടുപൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാര തുറക്കുന്നതിനിടയി ദമ്പതിമാർ ഉണർന്നു. ഇവർ ബഹളം വെച്ചതോടെ രക്ഷപ്പെടാനായി പ്രതി ഇവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ഒറ്റപ്പാലം പോലീസിന് കൈമാറി.

Content Highlights: palakkad ottapalam robbery attempt couple attacked


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented