ആ മൂന്നാമനാര്, ജിബിന്‍ എങ്ങനെ മരിച്ചു; ഉത്തരമില്ലാതെ നാലേകാല്‍ വര്‍ഷം


പി. പ്രജിന

File Photo

പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാതയില്‍ വിരിഞ്ഞിപ്പാടം അടിപ്പാതയുടെ മുകളിലായിരുന്നു 2018 ജൂണ്‍ 18-ന് ആ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തിയത്. തത്തമംഗലം കുറ്റിക്കാട്ടില്‍ പരേതനായ ബേബിയുടെ മകന്‍ ജിബിന്റെ മൃതദേഹം കണ്ടെത്തിയതിനൊപ്പം ഉയര്‍ന്ന ദുരൂഹതകള്‍ക്ക് നാലുവര്‍ഷം പിന്നിട്ടിട്ടും മറുപടിയില്ല.

മൃതദേഹം കണ്ടെത്തിയതിന് 20 മീറ്റര്‍ അകലെ ജിബിന്റെ സുഹൃത്തിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. തീവണ്ടി തട്ടിയാണോ മരണം, അബദ്ധത്തില്‍ തീവണ്ടിതട്ടിയോ, ആരെങ്കിലും തള്ളിയിട്ടോ, എങ്കില്‍ എന്തിന്? തുടങ്ങി ഒുപാടൊരുപാട് ചോദ്യങ്ങള്‍ അന്നുയര്‍ന്നെങ്കിലും ഒന്നിനും ഇപ്പോഴും ഉത്തരമില്ല.മൃതദേഹം കണ്ടെത്തിയതിനുതലേന്ന് രാത്രി വിരിഞ്ഞിപ്പാടം റെയില്‍വേ അടിപ്പാതയ്ക്കു മുകളില്‍ മൂന്നുപേരുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. മൂന്നാമനാരെന്നും അറിയാനായില്ല. അന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ സുഹൃത്ത് സംഭവത്തെക്കുറിച്ച് ഓര്‍മയില്ലെന്ന് ആവര്‍ത്തിച്ചു.

അടിമുടി ദുരൂഹം

ജിബിന്റെ തലയുടെപിന്നില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഇതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍. കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്തും സാരമായ മുറിവുണ്ടായിരുന്നു. ഇടതുതുടയെല്ല് തകര്‍ന്ന് ആടിയ നിലയിലായിരുന്നു. ഇത്രയും വലിയ മുറിവുകള്‍ ഒരു മനുഷ്യനുണ്ടാക്കാനാവില്ലെന്നാണ് പോലീസ് നിരീക്ഷിച്ചത്.

രാവിലെ ആറരയ്ക്ക് മൃതദേഹം കണ്ടെത്തുമ്പോള്‍ മരവിച്ച നിലയിലായിരുന്നു. രാത്രി 10.28 -നു ശേഷം ഇതുവഴി തീവണ്ടി കടന്നുപോയത് പുലര്‍ച്ചെ 5.06-നായിരുന്നു. ആരെയെങ്കിലും തീവണ്ടിതട്ടിയതായി അറിഞ്ഞാല്‍ ലോക്കോ പൈലറ്റ് അടുത്ത സ്റ്റേഷനില്‍ വിവരമറിയിക്കും. ഇവിടെ അതുണ്ടായില്ല. സമീപത്തുനിന്ന് ഫോണ്‍ ലഭിച്ചെങ്കിലും അതില്‍ സിംകാര്‍ഡ് ഇല്ലാത്തതും ദുരൂഹത കൂട്ടി. ജിബിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ആത്മഹത്യചെയ്യേണ്ട സ്ഥിതിയല്ലെന്നും 17-ന് വൈകീട്ട് വിളിച്ചപ്പോള്‍ ഉടന്‍ വീട്ടിലെത്തുമെന്നുമാണ് ജിബിന്‍ പറഞ്ഞെന്നും ബന്ധുക്കള്‍ അറിയിച്ചു.

ലഹരിയുടെ കൈകളോ

വിദ്യാര്‍ഥിയുടെ ദുരൂഹമരണത്തില്‍ ലഹരിമാഫിയയ്ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു. മൃതദേഹത്തിനുസമീപം ലഹരിമരുന്നുകള്‍ കണ്ടെത്തിയിരുന്നു. ജിബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ലഹരിമരുന്ന് ഉപയോഗിക്കാറുള്ളതായി അന്ന് പോലീസ് പറഞ്ഞിരുന്നു.

നിലവില്‍

വിദ്യാര്‍ഥിയുടെ മരണശേഷം പലരെയും ചോദ്യംചെയ്‌തെങ്കിലും ഒരുതുമ്പും ലഭിച്ചിട്ടില്ല. 2019 ജൂണ്‍ ആദ്യവാരം കേസിന്റെ അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജിബിന്റെ സുഹൃത്തിന് എന്നെങ്കിലും സംഭവത്തെക്കുറിച്ച് ഓര്‍മവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Content Highlights: palakkad jibin death case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented