കൊലപാതകം നടന്ന സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘം | ഫോട്ടോ: പി.പി.രതീഷ്/മാതൃഭൂമി
പാലക്കാട്: എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം ശനിയാഴ്ച കബറടക്കും. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ട് എന്നുതന്നെയാണ് പോലീസിന്റെ നിഗമനം. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വഷണ ചുമതല.
എഫ്.ഐ.ആറിലും കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചക്ക് മുന്‍പെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
പ്രതികളിലേക്ക് പോലീസ് എത്തുന്നതേ ഉള്ളുവെന്നാണ് സൂചന. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ ഒരു വാഹനം ഉപേക്ഷിക്കുകയും മറ്റൊരു വാഹനത്തില്‍ കയറി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക സമയത്ത് പോലീസ് പ്രതികളിലേക്കെത്താന്‍ ഒരുപാട് സമയമെടുത്തിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു.
സംഭവ സ്ഥലത്ത് ഉപേക്ഷിച്ച കാറ് നവംബര്‍ 15 ന് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിന് മുന്‍പെ തന്നെ ഈ കാറ് വര്‍ക് ഷോപ്പില്‍ കൊടുത്തിരുന്നു എന്നാണ് സഞ്ജിത്തിന്റെ കുടുംബം പറയുന്നത്. ഈ കാറ് ഉപേക്ഷിച്ച ശേഷം ഒരു നീല വാഗണര്‍ കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് വിവരം.
കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറാതിരിക്കാനായി കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ഉള്‍പ്പടെ നിരവധി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Content Highlights: palakkad elappully sdpi worker murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..