പിതാവിനെ തള്ളിമാറ്റി വെട്ടിക്കൊന്നു, പിന്നില്‍ RSS ആണെന്ന് SDPI; സുരക്ഷ ശക്തമാക്കി പോലീസ്


വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

അക്രമിസംഘം വന്ന കാറും സുബൈർ സഞ്ചരിച്ചിരുന്ന ബൈക്കും. കൊലപാതകം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.രതീഷ്/മാതൃഭൂമി

പാലക്കാട്: എലപ്പുള്ളിയിലെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. വെള്ളിയാഴ്ച എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊന്ന സംഭവത്തിലാണ് ആര്‍.എസ്.എസിനെതിരേ എസ്.ഡി.പി.ഐ. രംഗത്തെത്തിയത്. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, അക്രമിസംഘം ഉപയോഗിച്ച കാര്‍ നേരത്തെ മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്നും സംശയമുണ്ട്. KL 11 AR 641 എന്ന നമ്പറിലുള്ള കാറിലെത്തിയാണ് അക്രമിസംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. സുബൈറിനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഈ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. പിന്നാലെ പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിന്റെ കൈകളിലും കാലുകളിലും തലയിലും ഉള്‍പ്പെടെ വെട്ടേറ്റു. ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍നിന്ന് വീണ് സുബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

എസ്ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകവിവരമറിഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ | ഫോട്ടോ: പി.പി.രതീഷ്/മാതൃഭൂമി

പള്ളിയില്‍നിന്ന് പുറത്തിറങ്ങി വീടിന് മുന്നില്‍ എത്തിയപ്പോള്‍ ഒരു കാര്‍ റോഡില്‍ കുറുകെ കിടക്കുന്നതാണ് കണ്ടതെന്ന് സമീപവാസിയും പ്രതികരിച്ചു. വാഹനാപകടമാണെന്ന് ആദ്യം കരുതിയത്. ഓടിയെത്തിയപ്പോഴാണ് സുബൈറിനെ വെട്ടേറ്റനിലയില്‍ കണ്ടതെന്നും സമീപവാസി മാധ്യമങ്ങളോട് പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ നേതാവ് കൂടിയാണ് കൊല്ലപ്പെട്ട സുബൈര്‍. സംഭവമറിഞ്ഞ് നിരവധി എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.

Content Highlights: palakkad elappully sdpi worker murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023

Most Commented