പെരിങ്ങോട്ടുകുറിശ്ശി ചൂലന്നൂരിൽ നാലുപേർക്ക് വെട്ടേറ്റ സംഭവം നടന്ന വീട്.
പെരിങ്ങോട്ടുകുറിശ്ശി(പാലക്കാട്): ചൂലനൂരില്‍ വിഷുദിനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്.
പ്രതിയെന്ന് പോലീസ് കരുതുന്ന പല്ലശ്ശനസ്വദേശിയായ മുകേഷ് ജോലിസ്ഥലമായ കണ്ണൂരിലേക്ക് കടന്നിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കണ്ണൂര്‍, വയനാട് വഴി മൈസൂരുവിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായും പോലീസ് സംശയിക്കുന്നു.
മുകേഷിന്റെ മൊബൈല്‍ഫോണും മറ്റ് രേഖകളും ഉപേക്ഷിച്ച ബൈക്കില്‍നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലത്തൂര്‍ ഡിവൈ.എസ്.പി. ദേവസ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് ചൂലനൂരില്‍ അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റത്.
ചൂലനൂര്‍ കിഴക്കുമുറിവീട്ടില്‍ മണികണ്ഠന് (47), ഭാര്യ സുശീല (43), മകള്‍ രേഷ്മ (25), സഹോദരന് ഇന്ദ്രജിത്ത് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ വീടിനോടുചേര്‍ന്ന അടുക്കളയ്ക്ക് തീയിടുകയുംചെയ്തു.
സുശീലയുടെ അനുജത്തിയുടെ മകനും പല്ലാവൂര്‍ സ്വദേശിയുമായ മുകേഷിനെതിരേ വധശ്രമത്തിന് കോട്ടായിപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രേഷ്മയെ വിവാഹംചെയ്തുകൊടുക്കണമെന്ന മുകേഷിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Content Highlights: palakkad choolannur stabbing case police investigation to find accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..