'പാലക്കാട്ടേക്ക് പോയാല്‍ ചെക്കന്മാര്‍ കൊല്ലും', അമ്മ സംസാരിച്ചിട്ടും കൂട്ടുകാരുടെ പക അവസാനിച്ചില്ല


സുവീഷ്‌

ചിറ്റൂര്‍: മകന് കൂട്ടുകാരെ ഭയമുണ്ടായിരുന്നതായി കൊല്ലപ്പെട്ട സുവീഷിന്റെ അമ്മ വിജയ പറഞ്ഞു. സുഹൃത്തിന്റെ ഫോണ്‍ എടുത്തെന്നാരോപിച്ച് സുഹൃത്തുക്കള്‍ സുവീഷിനെ മര്‍ദിച്ചിരുന്നു. ഇക്കാര്യം സുവീഷ് അമ്മയോട് പരാതിയായി പറഞ്ഞിരുന്നു. ഇനി ഈ സംഘവുമായി കൂട്ടുകൂടില്ലെന്നും അമ്മവന്ന് കൂട്ടുകാരോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഇരട്ടയാല്‍ ഭാഗത്തുള്ള ഓട്ടോസ്റ്റാന്‍ഡിലെത്തി ഇവരോട് വിജയ സംസാരിച്ചിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ ചിലര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി വിജയ പറഞ്ഞു.

സുവീഷിനെ കാണാതാകുന്നതിനുമുമ്പ് ഇവര്‍ തത്തമംഗലത്തുള്ള സുവീഷിന്റെ വീട്ടില്‍ക്കയറി വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയിരുന്നതായി വിജയ പറഞ്ഞു. തുടര്‍ന്ന്, സുവീഷ് അമ്മയുടെ അടുത്തേക്ക് താമസംമാറ്റി. പിന്നീട് ജൂലായ് 14-ന് സുവീഷിന്റെ സുഹൃത്തുക്കള്‍ തത്തമംഗലത്തെ വീട് തല്ലിപ്പൊളിച്ചതായും വിജയ പറയുന്നു. അതറിഞ്ഞ് സുവീഷ് അന്ന് വൈകുന്നേരം തത്തമംഗലത്ത് എത്തിയിരുന്നു. വീണ്ടും 17-ന് തിരികെ അമ്മയുടെ അടുത്തേക്ക് പോയി. 14 മുതല്‍ 17 വരെയും സുവീഷിന്റെ ഫോണ്‍ ഓഫായിരുന്നു.



പാലക്കാട്ടേക്ക് പോയാല്‍ ചെക്കന്മാര്‍ കൊല്ലും

ജൂലായ് 17 മുതല്‍ കാണാതാകുന്ന 19 വരെ സുവീഷ് അമ്മയോടൊപ്പം വേലന്താവളത്തെ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പന്നിഫാമിലേക്ക് ഇടയ്ക്ക് തീറ്റയെടുക്കാന്‍ പോകുന്നതിന് സുവീഷ് സഹായിക്കുമായിരുന്നു. എന്നാല്‍, അന്ന് പാലക്കാട്ടേക്ക് തീറ്റയെടുക്കാന്‍ പോകാമോയെന്ന് അമ്മ ചോദിച്ചപ്പോള്‍, പാലക്കാട്ടേക്ക് പോയാല്‍ ചെക്കന്‍ന്മാര്‍ കണ്ടാല്‍ കൊല്ലുമെന്ന് പറഞ്ഞതായി അമ്മ വിജയ പറയുന്നു.

എന്നാല്‍, വൈകുന്നേരത്തോടെ പുറത്തേക്കുപോയ സുവീഷ് ആറുമണിയോടെ അമ്മയെ ഫോണില്‍വിളിച്ച് കല്‍മണ്ഡപത്തുണ്ടെന്നും ബൈക്ക് നേരെയാക്കാന്‍ വന്നതാണെന്നും പറഞ്ഞു. പാലക്കാട്ട് വന്ന ഇളയസഹോദരന്‍ വീട്ടിലേക്ക് ബസില്‍ വന്നിട്ടുണ്ടെന്നും സ്റ്റോപ്പില്‍നിന്ന് അവനെയുംകൂട്ടി എത്താമെന്നും അറിയിച്ചു.

പക്ഷേ, വന്നില്ല. പിന്നീടാണ് ഫോണ്‍ ഓഫായത്. സാധാരണ പുറത്തുപോകുമ്പോള്‍ ഹെല്‍മെറ്റും കോട്ടും ബാഗുമെടുക്കാറുണ്ട്. അന്ന് അതും എടുത്തില്ലെന്ന് അമ്മ പറഞ്ഞു.

റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

ചിറ്റൂര്‍: സുവീഷ് വധക്കേസില്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുമെന്ന് ചിറ്റൂര്‍പോലീസ്. പിടിയിലായ ആറ് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് യാക്കരപ്പുഴയുടെ ചതുപ്പില്‍നിന്ന് പോലീസ് സുവീഷിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെടുത്തത്. ഒരുമാസത്തിലേറെ പഴക്കമുള്ള അസ്ഥികള്‍ മാത്രമാണ് ലഭിച്ചത്. ഇതിന്റെ ഫോറന്‍സിക്ക്ഫലം ലഭിക്കാനുണ്ട്. വ്യാഴാഴ്ച രാത്രിയാണ് യാക്കരപ്പുഴയുടെ ചതുപ്പില്‍നിന്ന് മൃതദേഹാവശിഷ്ടം കണ്ടെടുത്തത്. റിമാന്‍ഡില്‍ക്കഴിയുന്ന ആറുപ്രതികളും സുവീഷിന്റെ സുഹൃത്തുക്കളാണ്. സാമ്പത്തിക ഇടപാടുകളും സുവീഷിനോട് പലകാരണങ്ങള്‍കൊണ്ടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി. കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Content Highlights: palakkad chittoor suveesh murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented