സാമൂഹിക മാധ്യമത്തിലൂടെ സ്‌കൂട്ടർ വാങ്ങാൻ ശ്രമിച്ചു;സ്‌കൂട്ടറുമില്ല പണവുമില്ല,നഷ്ടമായത് 21,000 രൂപ


മറ്റൊരാളുടെ നമ്പറിൽനിന്ന് വാഹനം വാങ്ങാനെന്നരീതിയിൽ വിളിച്ചപ്പോൾ ഇതേ ചിത്രങ്ങളും രേഖകളും അയച്ചുകൊടുത്തപ്പോഴാണ് തട്ടിപ്പാണെന്നുമനസ്സിലായത്.

പ്രതീകാത്മക ചിത്രം | Photo: PTI

നെന്മാറ: ഉപയോഗിച്ചസ്കൂട്ടർ സാമൂഹികമാധ്യമത്തിലൂടെ വാങ്ങാനുള്ള ശ്രമത്തിൽ വ്യാപാരിയുടെ 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്.

വിൽപ്പനയ്ക്കാണെന്നുപറഞ്ഞ് സ്‌കൂട്ടറിന്റെ ചിത്രവും മൊബൈൽ നമ്പറും ഫേസ്ബുക്കിൽ കണ്ടാണ് മാത്തുക്കുട്ടി ബന്ധപ്പെട്ടത്. സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സ്‌കൂട്ടറിന് 18,000 രൂപ നിശ്ചയിച്ചു. ഹിന്ദിയിൽ സംസാരിച്ചയാൾ സ്‌കൂട്ടറിന്റെ ചിത്രങ്ങളും കോഴിക്കോട് രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ രേഖകളും വിൽക്കുന്നയാളുടെ തിരിച്ചറിയൽരേഖയും ചിത്രവും ഉൾപ്പെടെ മാത്തുക്കുട്ടിയുടെ വാട്സാപ്പ് നമ്പറിലേക്ക് അയച്ചു.

ഇത്‌ വിശ്വസിച്ച് മാത്തുക്കുട്ടി 4000 രൂപ ഗൂഗിൾപേ വഴി നൽകി. അടുത്തദിവസം വാഹനം കയറ്റി അയച്ചതിന്റെ രേഖകളും ലഭിച്ചപ്പോൾ ബാക്കി തുകയായ 14,000 രൂപകൂടി നൽകുകയായിരുന്നു.

ആഴ്ചകൾ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതായതോടെ വീണ്ടും അതേ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഡെലിവറി തുകയായി 8000 രൂപകൂടി നൽകണമെന്നാവശ്യപ്പെട്ടു. തരാൻ കഴിയില്ലെന്ന് അറിയിച്ചതോടെ 4000 രൂപയെങ്കിലും നൽകി അന്നുതന്നെ വാഹനം കൈപ്പറ്റണമെന്നും അറിയിച്ചു. ഈ തുക നൽകിയെങ്കിലും വാഹനം ലഭിച്ചില്ല. തുടർന്ന് മറ്റൊരാളുടെ നമ്പറിൽനിന്ന് വാഹനം വാങ്ങാനെന്നരീതിയിൽ വിളിച്ചപ്പോൾ ഇതേ ചിത്രങ്ങളും രേഖകളും അയച്ചുകൊടുത്തപ്പോഴാണ് തട്ടിപ്പാണെന്നുമനസ്സിലായത്. തുടർന്ന്, പാലക്കാട് സൈബർ സെല്ലിൽ പരാതിനൽകി.

Content Highlights: palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented