ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരിവേട്ട; 350 കോടി രൂപയുടെ ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടിയില്‍


Photo: Twitter.com/ANI

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരിവേട്ട. 350 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി പാകിസ്താനി ബോട്ടാണ് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും(എ.ടി.എസ്) നടത്തിയ സംയുക്ത നീക്കത്തിലാണ് മയക്കുമരുന്നുമായി വന്ന ബോട്ട് പിടികൂടിയത്. കടലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബോട്ടിനെ കോസ്റ്റ് ഗാര്‍ഡും എ.ടി.എസും കപ്പലുകളിലെത്തി വളയുകയായിരുന്നു. തുടര്‍ന്ന് കച്ച് തുറമുഖത്ത് എത്തിച്ച് നടത്തിയ പരിശോധനയിലാണ് 50 കിലോ ഹെറോയിന്‍ ബോട്ടില്‍നിന്ന് കണ്ടെടുത്തത്. അഞ്ച് ചാക്കുകളിലായാണ് ഇവ ബോട്ടില്‍ സൂക്ഷിച്ചിരുന്നതെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.



ഒരുവര്‍ഷത്തിനിടെ ഗുജറാത്ത് എ.ടി.എസും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തുന്ന ആറാമത്തെ ലഹരിവേട്ടയാണിത്. സെപ്റ്റംബര്‍ 14-ാം തീയതിയും മയക്കുമരുന്നുമായി വന്ന പാകിസ്താനി ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായിരുന്നു.

Content Highlights: pakistani boat caught with heroin drugs worth 350 crore in gujarat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented