അതിര്‍ത്തി കടന്നെത്തിയ പാക് പൗരന്‍ അറസ്റ്റില്‍; നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താനെത്തിയതെന്ന് പോലീസ്


റിസ്‌വാൻ അഷറഫ് | Photo: ANI, നൂപുർ ശർമ | Photo:PTI

ന്യൂഡല്‍ഹി: പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താന്‍ അതിര്‍ത്തി കടന്നെത്തിയ പാക് പൗരന്‍ പിടിയില്‍. രാജസ്ഥാനിലെ പാക് അതിര്‍ത്തിയായ ശ്രീഗംഗാനഗറില്‍ നിന്നാണ് 24-കാരനായ റിസ്‌വാന്‍ അഷറഫ് എന്ന യുവാവ് അറസ്റ്റിലായത്. ബിഎസ്എഫ് ആണ് റിസ്‌വാന്‍ അഷറഫിനെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി ആനന്ദ് ശര്‍മ അറിയിച്ചു. പ്രതിക്കെതിരെ പോലീസും ബിഎസ്എഫും സംയുക്തമായി അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇട്ടു. പ്രതിയുടെ ബാഗില്‍ നിന്ന് രണ്ട് കത്തികള്‍ പോലീസ് കണ്ടെടുത്തു.

പാകിസ്താനിലെ മണ്ഡി ബഹാഉദ്ദീന്‍ ജില്ലക്കാരനാണ് പ്രതി റിസ്‌വാന്‍ അഷറഫ്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനാണ് എത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിശദമായ ചോദ്യംചെയ്യലിനായി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, നൂപുര്‍ ശര്‍മ എവിടെയാണ് താമസിക്കുന്നതെന്നോ അവരിലേക്ക് എങ്ങനെ എത്തുമെന്നതു സംബന്ധിച്ചോ പ്രതിക്ക് യാതൊരു അറിവുമില്ലെന്നും എസ്.പി പറഞ്ഞു.

അതേസമയം, പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പല ഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

നൂപുറിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നാക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒന്‍പത് എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നൂപുറിന്റെ ഹര്‍ജി ഓഗസ്റ്റ് പത്തിന് കോടതി പരിഗണിക്കും.

Content Highlights: nupur sharma, pak citizen, arrest

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented