കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചു, ട്രക്കും 20 ഇരുമ്പുപെട്ടികളും നല്‍കി റിസര്‍വ് ബാങ്ക്


21.2 കോടി രൂപ, 54 ലക്ഷം രൂപയുടെ വിദേശ കറന്‍സി, 79 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങള്‍ എന്നിവയാണ് ഇ.ഡി.യുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെടുത്തത്. എട്ട് ഫ്‌ളാറ്റുകള്‍ അര്‍പ്പിതയുടെ ഉടമസ്ഥതയിലുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

Photo: Twitter

കൊല്‍ക്കത്ത: അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്റ്റിലായ പശ്ചിമബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തത് കോടികളുടെ അനധികൃത സ്വത്ത്. 21.2 കോടി രൂപ, 54 ലക്ഷം രൂപയുടെ വിദേശ കറന്‍സി, 79 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങള്‍ എന്നിവയാണ് ഇ.ഡി.യുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെടുത്തത്. എട്ട് ഫ്‌ളാറ്റുകള്‍ അര്‍പ്പിതയുടെ ഉടമസ്ഥതയിലുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിമുതല്‍ ബാങ്ക് ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. മുഴുമിപ്പിക്കാനാവത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചു. എണ്ണല്‍ രാത്രിയും തുടരുകയാണെന്നും മൊത്തം തുക ഉയര്‍ന്നേക്കാമെന്നും ഇ.ഡി. സൂചനനല്‍കി. ഇ.ഡി. കണ്ടെടുത്ത പണം കൊണ്ടുപോകാനായി റിസര്‍വ് ബാങ്ക് പ്രത്യേക ട്രക്കും 20 ഇരുമ്പുപെട്ടികളും അര്‍പ്പിതയുടെ വീട്ടിലേക്ക് അയച്ചുകൊടുത്തു.


അധ്യാപകനിയമനത്തില്‍ പല തട്ടുകളായാണ് തുകയുടെ കൈമാറ്റം നടന്നിരുന്നതെന്ന് ചോദ്യംചെയ്യലില്‍ അര്‍പ്പിത വെളിപ്പെടുത്തിയെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെ സമീപിക്കുന്ന ഇടനിലക്കാരന്‍ തുകകൈപ്പറ്റി സ്വകാര്യവ്യക്തിയെ ഏല്‍പ്പിക്കുകയും ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഏറ്റുവാങ്ങി മന്ത്രാലയത്തിലെ ഉന്നതര്‍ക്ക് കൈമാറുകയുമായിരുന്നു പതിവ് എന്നാണ് വെളിപ്പെടുത്തല്‍.

ഒരു ദിവസത്തോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് വീട്ടില്‍നിന്ന് അര്‍പ്പിതാ മുഖര്‍ജിയെ ഇ.ഡി. അറസ്റ്റുചെയ്ത് കൊണ്ടുപോയത്. ''ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാം ഗൂഢാലോചനയാണ്, ബി.ജെ.പി.യുടെ കളിയാണ്'' -അര്‍പ്പിത മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞു.

അര്‍പ്പിതയുടെ വീട്ടില്‍നിന്ന് പണക്കൂമ്പാരം കണ്ടെത്തിയതിനു പിന്നാലെ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും അര്‍പ്പിതയും ഒരുമിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജി അര്‍പ്പിതയുമായി കുശലപ്രശ്‌നം നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍ മന്ത്രി പാര്‍ഥ മിക്കവാറും സന്ദര്‍ശനം നടത്തിയിരുന്നെന്ന് ഫ്‌ളാറ്റ് സമുച്ചയത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.


Content Highlights: over 20 crore rupees and foreign currency seized from arpitha mukherjee flat in kolkata

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented