പോലീസിന്റെ 'ഓപ്പറേഷന്‍ സുപ്പാരി'; തിരുവനന്തപുരം നഗരത്തില്‍ എട്ട് മോഷ്ടാക്കള്‍ പിടിയില്‍


അറസ്റ്റിലായവർ

തിരുവനന്തപുരം: നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ചെയ്ത മോഷണ കേസുകളിലെ എട്ടു പ്രതികളെ ഓപ്പറേഷന്‍ സുപ്പാരിയിലൂടെ പിടികൂടി. മെഡിക്കല്‍കോളേജ് ട്രാവന്‍കൂര്‍ സ്‌കാന്‍സിന്റെ മുന്‍വശം, ഫോര്‍ട്ട് പുത്തന്‍കോട്ട ശിവക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചതിന് കരമന നെടുങ്കാട് സ്വദേശികളായ രാകേഷ് കൃഷ്ണന്‍ (20), മണികണ്ഠന്‍ (20), ജിതിന്‍ (24) എന്നിവരെ മെഡിക്കല്‍കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് ആലംകോട് തോട്ടയ്ക്കാട് സ്വദേശിയായ പ്രസന്നനെയും (55) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കരമന മേലാറന്നൂര്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നിന്നും ബൈക്ക് മോഷ്ടിച്ചതിന് കണ്ണൂര്‍ ജില്ലയിലെ കണ്ണങ്കാട് സ്വദേശിയായ മുഹമ്മദ് അഫ്സലിനെ (19) പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തില്‍ നിന്നും എണ്ണായിരം രൂപയോളം വിലവരുന്ന നിലവിളക്ക് മോഷ്ടിച്ച പാങ്ങപ്പാറ റോസ് നഗര്‍, കെ.കെ.ഹൗസില്‍ സനല്‍കുമാറിനെ (48) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.

കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ തമിഴ്നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ ബാലരാമപുരം തലയില്‍ സ്വദേശിയായ മണികണ്ഠന്‍ (32), ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സക്കീര്‍ എന്നുവിളിക്കുന്ന ഷഹീന്‍ (35) എന്നിവരെ ഫോര്‍ട്ട് പോലീസും പിടികൂടി.

Content Highlights: operation supari eight robbers arrested in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented