ഭിക്ഷക്കാരനെന്ന വ്യാജേന വെള്ളം ചോദിച്ചെത്തും, കണ്ണു തെറ്റുമ്പോൾ ഫോൺ മോഷണം; പ്രതി പിടിയിൽ


മോഷ്ടിച്ചെടുത്ത ഫോൺ ഉടമയുടെ ചെറുമകനും സുഹൃത്തുക്കളും ചേർന്ന് സ്വന്തംനിലയിൽ കണ്ടെത്തിയത് മാതൃഭൂമി വാർത്തയാക്കിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിർദേശത്തെത്തുടർന്ന് മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ലയിലുടനീളം നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.

ബിനു തമ്പി മോഷ്ടിച്ച മൊബൈലുകളുമായി, 'ഓപ്പറേഷൻ സ്മാർട്ഫോൺ' മാതൃഭൂമി പത്രവാർത്ത

കോട്ടയം: മോഷണം പോയ സ്മാർട്ട്ഫോൺ അഞ്ച് ചെറുപ്പക്കാർ ചേർന്ന് സ്വന്തമായി കണ്ടെത്തിയ സംഭവത്തിൽ മോഷ്ടാവ് പോലീസിന്റെ പിടിയിൽ. കോട്ടയം പനയക്കഴിപ്പ് തലവനാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ വീട്ടിൽ ഭിക്ഷക്കാരനെന്ന വ്യാജേന വെള്ളം ചോദിച്ചെത്തി വിലകൂടിയ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ കോട്ടയം കുറിച്ചി തെക്കേപ്പറമ്പിൽ വീട്ടിൽ ബിനു തമ്പി (32) യെയാണ് ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

മോഷ്ടിച്ചെടുത്ത ഏഴു ഫോണുകളും ഒരു ഐപാഡും ഇയാളുടെ കൈയിൽ നിന്നും കണ്ടെടുത്തു. വീടുകളിൽ സ്ഥിരമായി തീർഥാടനത്തിന്റെ പേരിൽ ഭിക്ഷ യാചിച്ചുചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധമാറുമ്പോൾ അവിടെയുള്ള ഫോണുകൾ മോഷ്ടിക്കുകയുമാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ നിരവധി വീടുകളിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ചതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തയെന്ന് പോലീസ് പറഞ്ഞു.

മോഷ്ടിച്ചെടുത്ത ഫോൺ ഉടമയുടെ ചെറുമകനും സുഹൃത്തുക്കളും ചേർന്ന് സ്വന്തംനിലയിൽ കണ്ടെത്തിയത് മാതൃഭൂമി വാർത്തയാക്കിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിർദേശത്തെത്തുടർന്ന് മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ലയിലുടനീളം നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. കുറിച്ചിയിലെ ആൾപ്പാർപ്പില്ലാത്ത പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെ മൂലയിൽനിന്ന് ഒളിപ്പിച്ചുവച്ച നിലയിൽ വേറെയും ഫോണുകൾ കണ്ടെത്തി ഇവർ പോലീസിന് കൈമാറിയിരുന്നു. ഇയാൾക്കെതിരെ നേരത്തെ മോഷണ കേസുകളും, മയക്കുമരുന്ന് ഉപയോഗിച്ച കേസുകളും രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

എസ്.ഐ. അനീഷ് കുമാർ എം, സി.പി.ഒ.മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, മഹേഷ് മോഹൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോട്ടയം ജുഡീഷ്യൽ മജ്സേട്രേറ്റ് കോടതി (മൂന്ന്)യിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Content Highlights: Operation smart phone - one arrested in kottayam with stolen mobile phones


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented