പ്രതീകാത്മക ചിത്രം | മാതൃഭൂമി
കോതമംഗലം: യുവാക്കളുടെ റോഡിലെ മത്സര ഓട്ടത്തിനെതിരേ ഗതാഗത വകുപ്പ് പിടിമുറുക്കി. 150 സി.സി.ക്ക് മുകളിലുള്ള സൂപ്പർ ബൈക്കുകളിലായി റോഡിൽ മത്സരയോട്ടവും അപകടകരമായി വാഹനമോടിക്കലും തടയാനായുള്ള മോട്ടോർ വാഹനവകുപ്പിന്റെ ‘ഓപ്പറേഷൻ റേസ്’ പ്രത്യേക പരിശോധനയിൽ കോതമംഗലത്ത് നിരവധി കോളേജ് വിദ്യാർഥികളടക്കം പിടിയിലായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി നെല്ലിക്കുഴിയിൽ നടത്തിയ വാഹനപരിശോധനയിലാണ് പിടിവീണത്.
ട്രാഫിക് ക്യാമറയിൽ പതിയാതിരിക്കാനായി നമ്പർപ്ലേറ്റ് മടക്കിയും ചരിച്ചും വെയ്ക്കുന്ന നിരവധി ബൈക്കുകളും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മത്സരിച്ചും അപകടകരമായും ഓടിക്കുമ്പോൾ ക്യാമറയിൽ പതിഞ്ഞാലും നമ്പർപ്ലേറ്റ് ചരിച്ചുവെച്ചതുകൊണ്ട് പിടിക്കാനാവില്ല. ഈ രീതയിലാക്കി സഞ്ചരിക്കുന്ന ബൈക്കുകൾക്കെതിരേയും നടപടിയെടുക്കും.
പോത്താനിക്കാട് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കഴിഞ്ഞദിവസം സ്കൂൾ വിദ്യാർഥി മരിച്ച സംഭവവും പരിശോധന കർശനമാക്കാൻ കാരണമായി.ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിലും അപകടകരമായി വാഹനം ഓടിച്ചതിന്റെപേരിലും ഹാൻഡിൽ, ലൈറ്റ് എന്നിവയിൽ മാറ്റംവരുത്തിയും സൈലൻസറിൽ മാറ്റംവരുത്തി ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതിന്റെ പേരിലും പതിനെട്ടു പേർക്കെതിരേ കേസെടുത്തതായി ഷോയി വർഗീസ് പറഞ്ഞു.വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. അപകടങ്ങൾ ഇല്ലാതാക്കാൻ എല്ലാവരുടേയും സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..