സംസ്ഥാനത്ത് വ്യാപകപരിശോധന; കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച 15 പേര്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ട് പരിശോധനയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേര്‍ അറസ്റ്റിലായി.കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബര്‍ ഡോമിന് കീഴിലുള്ള പോലീസ് സിസിഎസ്ഇ (Counter Child Sexual Exploitation) ടീമിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ പി ഹണ്ട്' എന്ന പേരില്‍ റെയ്ഡ് നടത്തുന്നത്.

656 കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ 280 ടീമുകളായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 67 കേസുകള്‍ എടുത്ത സംഘം 15 പേരെ അറസ്റ്റ് ചെയ്തതിന് പുറമെ മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍,കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ 279 ഓളം ഉപകരണങ്ങളും പിടിച്ചെടുത്തു.

അഞ്ച് വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളുമാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. സൗത്ത് സോണ്‍ ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ പി. പ്രകാശ് ഐപിഎസാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.

സൈബര്‍ ഡോം ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്യാം കുമാര്‍ എ, രഞ്ജിത് ആര്‍.യു, അനൂപ് ജി.എസ്, വൈശാഖ് എസ്.എസ്. അനുരാജ് .ആര്‍, അക്ഷയ് സന്തോഷ് എന്നിവരടങ്ങിയ സിസിഎസ്ഇ സൈബര്‍ഡോം ടീമാണ് ഓണ്‍ലൈന്‍ വഴി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്തിയത്. കൂടാതെ ബച്പന്‍ ബച്ചാവോ ആന്തോളന്‍ എന്ന എന്‍ജിഒയും ഇതിന് വേണ്ടിയുള്ള സാങ്കേതിക സഹായം നല്‍കിയിട്ടുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷംവരെ ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാമെന്ന് പി. പ്രകാശ് ഐപിഎസ് പറഞ്ഞു.

Content Highlights: operation p hunt-15 people were arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented