പൂവാലശല്യവും ലഹരിവിതരണവും തടയാന്‍ പോലീസിന്‍റെ 'ഓപ്പറേഷൻ ഫ്രീക്കൻസ്'


.

ഒറ്റപ്പാലം: സ്‌കൂളുകൾക്ക് പരിസരത്തെ പൂവാലശല്യവും ലഹരിവിതരണവും തടയാനായുള്ള ഒറ്റപ്പാലം പോലീസിന്റെ ‘ഓപ്പറേഷൻ ഫ്രീക്കൻസ്’ പരിശോധനയിൽ നാല് ബൈക്കുകൾ പിടിച്ചെടുത്തു. ചുനങ്ങാട് സ്‌കൂൾ പരിസരത്ത് കറങ്ങിനടന്ന യുവാക്കളുടെ ബൈക്കുകളാണ് പിടിച്ചെടുത്തത്. ബൈക്കുകൾക്ക് കൃത്യമായ രേഖകൾ ഇല്ലെന്ന് പോലീസ് അറിയിച്ചു. രണ്ട് ബൈക്കുകൾക്ക് ഇൻഷുറൻസ് ഇല്ലെന്നും ഇവരിൽനിന്ന് 5,000 രൂപ വീതം പിഴയീടാക്കുമെന്നും പോലീസ് അറിയിച്ചു. മുരുക്കുംപറ്റ, ചുനങ്ങാട് മലപ്പുറം മേഖലയിലുള്ളവരുടേതാണ് വാഹനങ്ങൾ.

ഒറ്റപ്പാലത്തെ സ്‌കൂളുകളുടെ പരിസരത്ത് ലഹരിവില്പനയും പൂവാലശല്യവും കൂടിയ സാഹചര്യത്തിലാണ് പോലീസ് കഴിഞ്ഞമാസം ‘ഓപ്പറേഷൻ ഫ്രീക്കൻസ്’ ആരംഭിച്ചത്. ഒറ്റപ്പാലത്തെ ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് യൂണിഫോമില്ലാതെ പോലീസുകാരെ നിയോഗിച്ച് പരിശോധന നടത്താനായിരുന്നു പദ്ധതി. മുമ്പ് വരോട് പരിസരത്തുനിന്ന് തൃശ്ശൂർ സ്വദേശികളായ മൂന്നുപേരെ ഒറ്റപ്പാലം പോലീസ് പിടികൂടിയിരുന്നു. നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ ബൈക്കിലെത്തി വരോട് സ്‌കൂൾ പരിസരത്ത് കറങ്ങുന്നതിനിടെ ഇവരെ പിടികൂടി പിഴയീടാക്കിയിരുന്നു. സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ഒറ്റപ്പാലം ഇൻസ്‌പെക്ടർ എം. സുജിത്ത് അറിയിച്ചു.

Content Highlights: operation freakens by kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented