ഓണ്‍ലൈന്‍ വായ്പാതിരിച്ചടവ് വൈകി; മലയാളി യുവതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു


ആപ്പിലൂടെ യുവതിയുടെ മൊബൈല്‍ കോണ്‍ടാക്ട്സിലേക്കും ആക്‌സസ് കിട്ടിയ തട്ടിപ്പുസംഘം കോണ്‍ടാക്ട് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും കൂടാതെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലെ സുഹൃത്തുകള്‍ക്കും യുവതിയുടെ മോര്‍ഫ് ചെയ്ത അശ്‌ളീല ചിത്രങ്ങള്‍ അയച്ചുതുടങ്ങി.

പ്രതീകാത്മക ചിത്രം | Getty Images

പുണെ: ഓണ്‍ലൈന്‍ ആപ്പിലൂടെ 3500 രൂപ ലോണെടുത്ത പുണെ സ്വദേശിനിയായ മലയാളി യുവതിയുടെ മോര്‍ഫ് ചെയ്ത അശ്‌ളീലചിത്രങ്ങള്‍ പ്രചരിപ്പിച്ചും ഭീക്ഷണി സന്ദേശങ്ങള്‍ അയച്ചും ഓണ്‍ലൈന്‍ വായ്പാതട്ടിപ്പ് സംഘം. ആത്മഹത്യയുടെ വക്കിലെത്തിയ യുവതി പുണെ കൈരളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി. പരമേശ്വരന്റെ സഹായത്തോടെ പോലീസില്‍ പരാതിനല്‍കി.

കഴിഞ്ഞമാസമാണ് പുണെയില്‍ താമസിക്കുന്ന 25-കാരിയായ യുവതി ഹാന്‍ഡി ലോണ്‍ എന്ന മൊബൈല്‍ ആപ്പ് വഴി 3500 രൂപ വായ്പയെടുത്തത്. ഇതില്‍ 2100 രൂപ തിരിച്ചടച്ചു. ബാക്കി തുക അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ലോണ്‍ കമ്പനിക്കാര്‍ ഇവരെ വിളിക്കാന്‍ തുടങ്ങി.

ഏഴോളം മൊബൈല്‍ നമ്പറുകളില്‍നിന്ന് യുവതിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍വിളികളും സന്ദേശങ്ങളും വന്നുതുടങ്ങി. ആപ്പിലൂടെ യുവതിയുടെ മൊബൈല്‍ കോണ്‍ടാക്ട്സിലേക്കും ആക്‌സസ് കിട്ടിയ തട്ടിപ്പുസംഘം കോണ്‍ടാക്ട് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും കൂടാതെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലെ സുഹൃത്തുകള്‍ക്കും യുവതിയുടെ മോര്‍ഫ് ചെയ്ത അശ്‌ളീല ചിത്രങ്ങള്‍ അയച്ചുതുടങ്ങി.

മാനസികമായി തകര്‍ന്ന യുവതി കൈരളി ചെയര്‍മാന്‍ പരമേശ്വരനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ പുണെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ജനുവരിയില്‍ പുണെയില്‍ ഓണ്‍ലൈന്‍ ലോണ്‍ കമ്പനിക്കാരുടെ ഭീക്ഷണിയെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ 22-കാരന്‍ ആത്മഹത്യചെയ്തിരുന്നു. ഏപ്രില്‍ മാസത്തില്‍ വിശ്രാന്തവാടിയില്‍ താമസിക്കുന്ന ഒരു മലയാളി യുവാവും ഓണ്‍ലൈന്‍ ലോണ്‍ കമ്പനിക്കാരുടെ തട്ടിപ്പിന് ഇരയായിരുന്നു.

Content Highlights: online loan app fraud case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented