പ്രതീകാത്മക ചിത്രം/മാതൃഭൂമി
വള്ളിക്കുന്ന്: ഡൗണ്‍ലോഡ്ചെയ്ത ആപ്പ് വഴി 3,501 രൂപ വായ്പയെടുത്ത യുവാവ് വെട്ടിലായി. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയായ യുവാവാണ് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ആപ്പ് വഴി വായ്പയെടുത്തത്. ദിവസത്തിന് 0.5% തോതിലാണ് പലിശ നിശ്ചയിച്ചത്. വായ്പയെടുത്തതിന്റെ നാലാംദിവസം പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വന്നു. ഹിന്ദി കലര്‍ന്ന ഉത്തരേന്ത്യന്‍ ഭാഷ സംസാരിക്കുന്ന ഫോണ്‍വിളിയില്‍ സ്ത്രീയും പുരുഷനും സംസാരിച്ചതായി യുവാവ് പറയുന്നു. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം വായ്പയെടുത്ത പണം മുഴുവന്‍ ഗൂഗിള്‍പേ വഴി അയച്ചുകൊടുത്തു. അതിന്റെ സ്ക്രീന്‍ഷോട്ടും അയച്ചു. തൊട്ടടുത്ത ദിവസങ്ങളിലും വീണ്ടും മറ്റുനമ്പറുകളില്നിന്ന് വിളിച്ചു. പണം കിട്ടിയിട്ടില്ലെന്നും ഉടനെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. യുവാവ് ഒരുതവണകൂടി 3,501 രൂപ അയച്ചു. വീണ്ടും ശബ്ദസന്ദേശമായും വാട്സാപ്പ് സന്ദേശമായും ഒന്നിലധികം നമ്പറില്‍നിന്ന് പണമാവശ്യപ്പെട്ടു. ഇതോടെയാണ് ചതിയാണെന്ന് മനസ്സിലായത്.
ഏപ്രില്‍ ഒന്‍പതിന് യുവാവിന്റെ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രം മോര്‍ഫ്ചെയ്ത് നഗ്നചിത്രമാക്കി പരിചിത നമ്പറുകളിലേക്ക് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തോടെ പ്രചരിപ്പിച്ചു. ഇതോടെയാണ് യുവാവ് ഞായറാഴ്ച പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.
Content Highlights: online load fraud case vallikunnu malappuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..