ഭീമന്‍ സമ്മാനം, പ്രോസസിങ് ഫീസ് ഒന്നരലക്ഷം; 65 വയസ്സുകാരിയുടെ തട്ടിപ്പില്‍ കുടുങ്ങി സ്ത്രീ


പണം തട്ടിയ 65 വയസ്സുകാരി അറസ്റ്റിൽ, സൂത്രധാരൻ വിദേശത്ത്

പ്രതീകാത്മക ചിത്രം | Getty Images

തിരുപ്പൂർ: വസ്ത്രനിർമാണശാലയിലെ ജീവനക്കാരിയെ കബളിപ്പിച്ച്‌ പണംതട്ടിയ 65 വയസ്സുകാരിയെ ജില്ലാ പോലീസിന്റെ സൈബർ ക്രൈംവിഭാഗം അറസ്റ്റുചെയ്തു. കോയമ്പത്തൂരിലെ വരദരാജപുരത്ത് താമസിക്കുന്ന മേരി എലിസബത്തിനെയാണ് അറസ്റ്റുചെയ്തത്. തിരുപ്പൂർ മുതലിപാളയത്തുള്ള അഴകുജ്യോതിയിൽനിന്ന്‌ (39) ഒന്നര ലക്ഷംരൂപ തട്ടിയെടുത്തകേസിലാണ് അറസ്റ്റ്.

സമ്മാനത്തിന് അർഹയാണെന്നുകാണിച്ച് ജൂലായ് ഒമ്പതിന് അഴകുജ്യോതിക്ക് മൊബൈൽഫോണിൽ ഒരുസന്ദേശം ലഭിച്ചിരുന്നതായി പോലീസ് പറയുന്നു. കൂറിയർവഴി സമ്മാനങ്ങൾ അയക്കുമെന്നുപറഞ്ഞ് വിവിധ നമ്പറുകളിൽനിന്ന് യുവതിക്ക്‌ ഫോൺവിളികൾ വരികയും ചെയ്തു. ഭീമമായസമ്മാനം ലഭിക്കാൻ ‘പ്രോസസിങ്‌ ഫീസ്’ അയക്കേണ്ടിവരുമെന്ന് വിളിച്ചവർ അറിയിച്ചതുപ്രകാരം തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട്‌ ഗഡുക്കളായി 1.5 ലക്ഷംരൂപ അഴകുജ്യോതി അയച്ചുകൊടുത്തു. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും സമ്മാനംലഭിച്ചില്ല. വിളിവന്ന ഫോൺനമ്പറുകളിലേക്ക്‌ തിരിച്ചുവിളിക്കാൻ ശ്രമിച്ചപ്പോൾ ആരും പ്രതികരിക്കാതിരുന്നതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്.



ഇതേത്തുടർന്ന് സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു. പണമയച്ച അക്കൗണ്ടിലെ വിവരങ്ങൾ ബാങ്കിൽനിന്ന്‌ ശേഖരിച്ചാണ് അക്കൗണ്ട് ഉടമ മേരി എലിസബത്തിനെ പിടികൂടിയത്.

ഇവരെ ചോദ്യംചെയ്തതിൽ കൂടുതൽപ്പേർക്ക്‌ പങ്കുള്ളതായി കണ്ടെത്തിയെന്ന് പോലീസ് പറയുന്നു. പ്രതികൾ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുകയും അഞ്ച് ഫോൺ നമ്പറുകൾ ഉപയോഗിക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിന്റെ സൂത്രധാരൻ വിദേശത്താണെന്നും മറ്റുപ്രതികൾക്കുള്ള അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.

Content Highlights: online fraudulent


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented