ഒ.എല്‍.എക്‌സിന്റെ പേരില്‍ വന്‍ തട്ടിപ്പ്; നഷ്ടമാകുന്നത് ലക്ഷങ്ങള്‍


എം. ബഷീര്‍

തിരുവനന്തപുരത്തെ വിരമിച്ച കോളേജ് അധ്യാപികയ്ക്കും വിമാനത്താവളത്തില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും ലക്ഷങ്ങള്‍ നഷ്ടമായി.

പ്രതീകാത്മക ചിത്രം| മാതൃഭൂമി

തിരുവനന്തപുരം: വില്‍ക്കാനും വാങ്ങാനുമുള്ള വെബ്‌സൈറ്റായ ഒ.എല്‍.എക്‌സിന്റെ മറവില്‍ തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഉത്തരേന്ത്യന്‍ സംഘമാണ് ഇതിനുപിന്നിലെന്ന് പോലീസ് പറയുന്നു. വാഹനങ്ങളും വീടും വില്‍ക്കാന്‍ പരസ്യം നല്‍കുന്നവര്‍ക്കാണ് വന്‍തുക നഷ്ടമാകുന്നത്.

കഴിഞ്ഞദിവസവും തിരുവനന്തപുരത്തെ വിരമിച്ച കോളേജ് അധ്യാപികയ്ക്കും വിമാനത്താവളത്തില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും ലക്ഷങ്ങള്‍ നഷ്ടമായി. തിരുവനന്തപുരത്തെ സൈബര്‍ പോലീസ് സ്റ്റേഷനില്‍മാത്രം ഇത്തരത്തിലുള്ള പതിനഞ്ചോളം തട്ടിപ്പുകേസുകള്‍ ഒരോ മാസവും രജിസ്റ്റര്‍ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.



പരസ്യംനല്‍കിഒരുലക്ഷം പോയി

വീട് വാടകയ്ക്ക് നല്‍കാനായി കഴിഞ്ഞദിസവം ഒ.എല്‍.എക്‌സ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയയാള്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയാണ്. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനാണെന്നും തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റമായെന്നും ഉടന്‍ വീട് ആവശ്യമുണ്ടെന്നും പറഞ്ഞ് ഒരാള്‍ വിളിച്ചു. തിരിച്ചറിയല്‍ കാര്‍ഡും വാട്ട്സാപ്പ് വഴി നല്‍കി.

അഡ്വാന്‍സായ 50,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതിനുപിന്നാലെ ഉത്തരേന്ത്യക്കാരന്‍ ഗൂഗിള്‍ പേ വിവരങ്ങള്‍ ആരാഞ്ഞു. അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്. കോഡും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരുരൂപ ജി പേ വഴി അയക്കാനും പറഞ്ഞു. വീട്ടുടമസ്ഥന്‍ ഒരുരൂപ അയച്ചതിനുപിന്നാലെ അക്കൗണ്ടില്‍നിന്ന് അരലക്ഷം നഷ്ടമായി. വീണ്ടും ഉത്തരേന്ത്യക്കാരന്‍ വിളിച്ച് അബദ്ധത്തില്‍ പണംവന്നതാണെന്നും വീട്ടുടമയുടെ അക്കൗണ്ടില്‍ 50,000 രൂപ ബാലന്‍സ് ഉണ്ടെങ്കിലേ തനിക്ക് പണം ഔദ്യോഗിക സംവിധാനത്തിലൂടെ തിരികെ അയക്കാനാകൂവെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് വീട്ടുടമ അരലക്ഷംകൂടി തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. പിന്നാലെ ആ പണവും നഷ്ടമായി. പിന്നീട് ഉത്തരേന്ത്യക്കാരനെ ഫോണില്‍ കിട്ടാതായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അഹമ്മദാബാദിലെ ഒരു സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ ഫോട്ടോ മാറ്റിവെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് മനസ്സിലായത്. ഇതോടെ പരാതിനല്‍കി. സമാനരീതിയില്‍ തന്നെയാണ് കോളേജ് അധ്യാപികയ്ക്കും അരലക്ഷം രൂപ നഷ്ടപ്പെട്ടത്.

തട്ടിപ്പിന് പുതിയരീതി

പട്ടാളക്കാരന് ട്രാന്‍സ്ഫര്‍ ആയതിനാല്‍ കാര്‍ വില്‍ക്കുന്നുവെന്ന പേരിലാണ് ആദ്യഘട്ടത്തില്‍ തട്ടിപ്പുനടന്നത്. ഇപ്പോള്‍, ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കാന്‍ പരസ്യംനല്‍കിയവരും വീടും സ്ഥലവും വില്‍ക്കാനും വാടകയ്ക്ക് നല്‍കാനും പരസ്യം നല്‍കുന്നവരുമാണ് തട്ടിപ്പിനിരയാകുന്നത്.

ഓണ്‍ലൈന്‍ പണമിടപാടുകളില്‍ ശ്രദ്ധിക്കണം

സൈബര്‍ തട്ടിപ്പുകാര്‍ പുതുവഴികളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ നാം നടത്തുന്ന പണമിടപാടുകള്‍ സൂക്ഷിച്ചാകണം. നമ്മുടെ അക്കൗണ്ട് വിവരങ്ങളോ ഒ.ടി.പി.യോ മറ്റാര്‍ക്കും കൈമാറരുത്.

-ടി. ശ്യാംലാല്‍ (ഡിവൈ.എസ്.പി., സൈബര്‍ പോലീസ് സ്റ്റേഷന്‍)

Content Highlights: Online fraud cyber crime Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented