പെൺകുട്ടികൾ നമ്പർ കൈമാറിയാൽ ഐഡി കാർഡിനായി പണം ആവശ്യപ്പെടും; ജോലികിട്ടാത്തവർ പരാതിപ്പെട്ടാൽ ഭീഷണി


തന്റെ സ്ഥാപനത്തിലും ഒഴിവുണ്ടെന്നും ഇതിന്റെ ഒരു പരസ്യം തയ്യാറാക്കി ഒ.എൽ.എക്‌സിൽ ഇടാനും ആവശ്യപ്പെടും. പരസ്യം കണ്ട് താത്‌പര്യപ്പെട്ട് എത്തുന്നവരുടെ വിവരങ്ങൾ പെൺകുട്ടികൾതന്നെ രജ്ഞിതിന് കൈമാറും. യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവയ്ക്കായി 1500 രൂപ ആവശ്യപ്പെടും.

രഞ്ജിത് പവിത്രൻ

തിരുവനന്തപുരം: ഓൺലൈൻ സൈറ്റുകളിലൂടെ ജോലി വാഗ്ദാനംചെയ്ത് സ്ത്രീകളിൽനിന്നു പണം തട്ടുകയും ഇവരോടു മോശമായി സംസാരിക്കുകയും ചെയ്തയാൾ പിടിയിൽ. മണക്കാട് ശാസ്ത ക്ഷേത്രത്തിനു പുറകിലെ ഷെഡ്ഡിൽ വാടകയ്ക്ക് താമസിക്കുന്ന മുട്ടത്തറ പനയറ വീട്ടിൽ രഞ്ജിത് പവിത്രനെയാണ്(37) തമ്പാനൂർ പോലീസ് പിടികൂടിയത്.

ഒ.എൽ.എക്‌സ് എന്ന ഓൺലൈൻ സൈറ്റിലൂടെ ജോലി ആവശ്യപ്പെടുന്ന പെൺകുട്ടികളെ ഓക്‌സ്‌ഫോഡ് എന്ന സ്വകാര്യ സ്ഥാപന ഉടമ എന്ന നിലയിൽ പരിചയപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

തന്റെ സ്ഥാപനത്തിലും ഒഴിവുണ്ടെന്നും ഇതിന്റെ ഒരു പരസ്യം തയ്യാറാക്കി ഒ.എൽ.എക്‌സിൽ ഇടാനും ആവശ്യപ്പെടും. പരസ്യം കണ്ട് താത്‌പര്യപ്പെട്ട് എത്തുന്നവരുടെ വിവരങ്ങൾ പെൺകുട്ടികൾതന്നെ രജ്ഞിതിന് കൈമാറും. യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവയ്ക്കായി 1500 രൂപ ആവശ്യപ്പെടും. ഇതിനായി രഞ്ജിത്ത് ഒരു ബന്ധുവിന്റെ പേരിലാണ് അക്കൗണ്ട് എടുത്തിരുന്നത്. പണം നൽകിയതിനു ശേഷവും ജോലി ലഭിക്കാതെ സ്ത്രീകൾ ബന്ധപ്പെടുമ്പോൾ ഇവരോടു മോശമായി പെരുമാറുകയാണ് പതിവ്. ജോലി ലഭിക്കണമെങ്കിൽ താൻ പറയുന്നതെല്ലാം അനുസരിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തും. ഇതോടെയാണ് പലരും പരാതിയുമായി പോലീസിനെ സമീപിച്ചത്.

നൂറുകണക്കിനുപേരിൽനിന്നും ഇയാൾ ഇത്തരത്തിൽ പണം തട്ടിയതായാണ് സൂചന. ഇയാൾ അറസ്റ്റിലായെന്ന് അറിഞ്ഞതോടെ നിരവധിപേർ വിവിധ സ്റ്റേഷനുകളിൽ പരാതികളുമായി എത്തുന്നുണ്ടെന്ന്‌ തമ്പാനൂർ സി.ഐ. ആർ.പ്രകാശ് പറഞ്ഞു.

Content Highlights: online fraud - 37 years old man arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented