ഇല്ലാത്ത ഓണ്‍ലൈന്‍ കമ്പനിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; മലാക്ക രാജേഷ് അടക്കം 3 പേര്‍ പിടിയില്‍


1500 ഡോളറിന് തുല്യമായ തുകയുടെ യൂണിറ്റുകള്‍ ഇന്ത്യന്‍ രൂപയില്‍ നിക്ഷേപിച്ചാല്‍ ഓരോ പ്രവൃത്തിദിവസവും നിക്ഷേപിച്ച തുകയുടെ ഒരു ശതമാനം വീതം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി

അറസ്റ്റിലായ രാജേഷ്, ഷിജോ, ജിബി

പറവൂര്‍: ഇല്ലാത്ത ഓണ്‍ലൈന്‍ കമ്പനിയുടെ പേര് പറഞ്ഞ് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മണലിത്തറ കണ്ടാരത്ത് വീട്ടില്‍ രാജേഷ് (മലാക്ക രാജേഷ്-46), തൃശ്ശൂര്‍ ലാലൂര്‍ തുരുത്ത് പല്ലിശേരി വീട്ടില്‍ ഷിജോ (45), കോട്ടുവള്ളി പരിയാരം തോട്ടുങ്കല്‍ വീട്ടില്‍ ജിബി (41) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഗ്ലോബല്‍ ഡയറക്ടറും പ്രമോട്ടറും ഫിനാന്‍സ് മാനേജരുമാണെന്ന് പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. ചിറ്റാറ്റുകര, വടക്കേക്കര മേഖലകളില്‍ യോഗങ്ങള്‍ നടത്തി ആളുകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് ഇവര്‍ പണം തട്ടിയെടുത്തത്. 1500 ഡോളറിന് തുല്യമായ തുകയുടെ യൂണിറ്റുകള്‍ ഇന്ത്യന്‍ രൂപയില്‍ നിക്ഷേപിച്ചാല്‍ ഓരോ പ്രവൃത്തിദിവസവും നിക്ഷേപിച്ച തുകയുടെ ഒരു ശതമാനം വീതം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി. മൊബൈല്‍ ഫോണില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ലാഭവിഹിതം കയറുന്നത് അറിയാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. ലാഭവിഹിതമോ പണമോ കിട്ടാതായതോടെ പണം നഷ്ടപ്പെട്ട ഒരാള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.



ഇന്‍സ്പെക്ടര്‍ വി.സി. സൂരജ്, എസ്.ഐ. എം.എസ്. ഷെറി, എ.എസ്.ഐ. അബ്ദുല്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി ഇതേ രീതിയിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് രാജേഷിന്റെ പേരില്‍ 26 കേസുകളും ഷിജോയുടെ പേരില്‍ 17 കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: online company fraud three arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented